video
play-sharp-fill
ജില്ലയിൽ ഇനി കോഴിക്കട മാലിന്യം റോഡിൽ വീഴില്ല: ക്ലീൻ കോട്ടയം – ഗ്രീൻ കോട്ടയം: കോഴിക്കടയിലെയും അറവുശാലയിലെയും മാലിന്യം സംസ്‌കരിക്കാൻ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

ജില്ലയിൽ ഇനി കോഴിക്കട മാലിന്യം റോഡിൽ വീഴില്ല: ക്ലീൻ കോട്ടയം – ഗ്രീൻ കോട്ടയം: കോഴിക്കടയിലെയും അറവുശാലയിലെയും മാലിന്യം സംസ്‌കരിക്കാൻ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

സ്വന്തം ലേഖകൻ

കോട്ടയം : കോട്ടയം ജില്ലാ പഞ്ചായത്തിന്റെ നേത്യത്വത്തിൽ ജില്ലയിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൂട്ടായി നടത്തുന്ന സമ്പൂർണ്ണമാലിന്യ നിർമ്മാർജ്ജന പദ്ധതിയ്ക്ക് തുടക്കമാകുന്നു. ജില്ലയിലെ കോഴിക്കടകളിലെയും അറവുശാലകളിലെയും മാലിന്യം പൂർണമായും സംസ്‌കരിക്കുന്നതിനുള്ള നൂതന പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്.

ക്ലീൻ കോട്ടയം ഗ്രീൻ കോട്ടയത്തിന്റെ ഭാഗമായി ജില്ലയിലെ കോഴിക്കടകളിൽ നിന്നും അറവ് ശാലകളിൽ നിന്നും കോഴിമാലിന്യങ്ങളും അറവ് മാലിന്യങ്ങളും ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്ന പദ്ധതിയ്ക്കാണ് തുടക്കമിടുന്നത്. ഇത് പ്രകാരം താൽപര്യപത്രം ക്ഷണിച്ച് നടപടിക്രമങ്ങൾ പാലിച്ച് അംഗീകാരം നേടിയ ഫ്രഷ് കട്ട് പ്രോട്ടീൻസ്, കോഴിക്കോട് എന്ന കമ്പനിയാണ് ജില്ലയിലെ കോഴിക്കടകളിൽ നിന്നും അറവ്ശാലകളിൽ നിന്നും മാലിന്യങ്ങൾ ശേഖരിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശേഖരിക്കുന്ന മാലിന്യങ്ങൾ ശീതികരിച്ച് ബോക്‌സുകളിൽ സംസ്‌ക്കരണ പ്ലാന്റുകളിൽ എത്തിച്ച് റെന്ററിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ശാസ്ത്രീയമായി സംസ്‌ക്കരിച്ച് മത്സ്യതീറ്റ, ജൈവവളം തുടങ്ങിയ മറ്റ് ഉൽപ്പന്നങ്ങളാക്കി മാറ്റും. ജില്ലയിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവും, ജില്ലാ ശുചിത്വമിഷനും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

ജില്ലാ തല പദ്ധതി ഒക്ടോബർ 28 ന് ബുധനാഴ്ച രാവിലെ 11.00 മണിക്ക് അയ്മനം ഗ്രാമപഞ്ചായത്ത് ഹാളിൽ മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ എം.അഞ്ജന മുഖ്യപ്രഭാഷണം നടത്തും. ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഫിലിപ്പ് ജോസഫ് പദ്ധതി വിശദീകരിക്കും.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.ശോഭാ സലിമോൻ, വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസമ്മ ബേബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സക്കറിയാസ് കുതിരവേലി, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മാഗി ജോസഫ് ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പെണ്ണമ്മ ജോസഫ്, അംഗങ്ങളായ ബി മഹേഷ് ചന്ദ്രൻ, ജയേഷ് മോഹൻ,

അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. ആലിച്ചൻ, വൈസ് പ്രസിഡന്റ് സാലി ജയചന്ദ്രൻ,ജില്ലാ പഞ്ചായത്ത് സെക്രട്ടറി സിജു തോമസ്, ഡി.എം.ഒ. ഡോ.ജേക്കബ് വർഗീസ്, ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റ് എഞ്ചിനീയർ ജോസ് മോൻ, തുടങ്ങിയവർ പങ്കെടുക്കും

പദ്ധതി നടപ്പാക്കുന്നതോടെ കോഴിമാലിന്യങ്ങളും അറവ് മാലിന്യങ്ങളും പാതയോരങ്ങളിലും ജലസ്രോതസ്സുകളിലും വലിച്ചെറിയുന്നതും പൊതു ഇടങ്ങൾ മാംസ അവശിഷ്ടങ്ങൾ മൂലം മലിനീകരിക്കപ്പെടുന്നതും തടയാനാകും. ജില്ലയിൽ ലൈസൻസുളള മുഴുവൻ കോഴിക്കടകളും അറവ്ശാലകളും ഫ്രഷ് കട്ട് പ്രോട്ടീൻസുമായി കരാറിൽ ഏർപ്പെട്ട് മാലിന്യങ്ങൾ പ്രസ്തുത കമ്പനിക്ക് കൈമാറേണ്ടതാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.