play-sharp-fill
അങ്കൺവാടികളെ അവഗണിക്കുന്ന ചിറക്കടവ് എൽഡിഎഫ് ഭരണ സമതിക്കെതിരെ സമരപരമ്പര ; യുവമോർച്ച ജില്ലാ പ്രസിഡണ്ട് സോബിൻലാൽ ഉദ്ഘാടനം ചെയ്തു

അങ്കൺവാടികളെ അവഗണിക്കുന്ന ചിറക്കടവ് എൽഡിഎഫ് ഭരണ സമതിക്കെതിരെ സമരപരമ്പര ; യുവമോർച്ച ജില്ലാ പ്രസിഡണ്ട് സോബിൻലാൽ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

പൊൻകുന്നം: 25 വർഷമായി എൽഡിഎഫ് ഭരിക്കുന്ന ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ അങ്കൺവാടികൾക്കു ഇതുവരെയായും സ്വന്തമായി സ്ഥലവും കെട്ടിടവും വാങ്ങാത്തതിന് എതിരെ 18 ദിവസം നീണ്ടു നിൽക്കുന്ന സമരപരമ്പരയുമായി ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി.

കുട്ടികളുടെ മാനസീക വികാസത്തിനുള്ള ഇടവും ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാര പെൺകുട്ടികൾ, വയോജനങ്ങൾ എന്നിവർക്കുള്ള നിരവധി ക്ഷേമ പ്രവൃത്തികൾ നിർവ്വഹിക്കുന്ന അങ്കണവാടികളോട് സിപിഎം നേതൃത്വം നൽകുന്ന ഭരണ സമിതിയുടെ പ്രവർത്തനങ്ങൾ അങ്ങേയറ്റം ജനവിരുദ്ധമാണെന്ന് ഈ ബിജെപി കുറ്റപത്രം വിലയിരുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംയോജിത ശിശുവികസനമെന്ന ദേശീയ പദ്ധതിയുടെ (ഐസിഡിഎസ് ) കുറ്റമറ്റ പ്രവർത്തനങ്ങൾക്ക് ഭൗതിക സാഹചര്യങ്ങൾ ഉറപ്പു വരുത്തേണ്ട ചുമതല ഗ്രാമപഞ്ചായത്തിനായിട്ടും അവർ അത് വിസ്മരിക്കുന്നതു ധാർഷ്ട്യമാണ്. അഞ്ച് ടേം തുടർച്ചയായി ഭരിക്കാൻ അവസരം ലഭിച്ചിട്ടും 35% അങ്കൺവാടികളും വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത് എന്നത് ഇവരുടെ ജനവിരുദ്ധ സമീപനത്തിന്റെ നേർക്കാഴ്ചയാണ്.

തനത് ഫണ്ട് ഉപയോഗിച്ച് സ്ഥലം വാങ്ങുവാൻ 25 ലക്ഷം രൂപയോളമേ ചെലവാകൂ എന്നിരിക്കെ യാതൊരു പ്രയോജനവുമില്ലാത്ത പദ്ധതികൾക്ക് ലക്ഷങ്ങൾ ചെലവാക്കിയ എൽഡിഎഫ് ഭരണ സമതി, ഏറെ പ്രാധാന്യമുള്ള അങ്കൺവാടികളെ നിഷ്കരുണം അവഗണിച്ചു. ഈ കുറ്റപത്രം ജനകീയ വിചാരണക്കായി പൊതു സമൂഹത്തിനു സമർപ്പിച്ചുകൊണ്ട് രണ്ടാം ദിവസത്തെ പ്രധിഷേധപ്രവർത്തനങ്ങൾ യുവമോർച്ച ജില്ലാ അധ്യക്ഷൻ സോബിൻലാൽ ഉദ്ഘാടനം ചെയ്തു.

ബിജെപി പഞ്ചായത്ത്‌ ഉപാധ്യക്ഷൻ രാജീവ്‌ അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി വൈശാഖ്. എസ്. നായർ, പഞ്ചായത്ത്‌ സെക്രട്ടറി അഭിലാഷ് ബാബു, പഞ്ചായത്ത്‌ കമ്മറ്റി അംഗം ജയകൃഷ്ണൻ വി.ജി എന്നിവർ പങ്കെടുത്തു.