കോട്ടയം ജനറൽ ആശുപത്രിയിൽ 1 .5 കോടി രൂപയുടെ പുതിയ വികസന പദ്ധതികൾ: കോവിഡ് വാർഡിൽ സെൻട്രലൈസ്ഡ് ഓക്സിജൻ യൂണിറ്റും, പുതിയ ക്രിട്ടിക്കൽ കെയർ മെഡിക്കൽ ഐ സി യു വും, 250 കിലോവാട്ട് ജനറേറ്ററും സ്ഥാപിക്കുന്നു
സ്വന്തം ലേഖകൻ
കോട്ടയം :കോട്ടയം ജനറൽ ആശുപത്രിയിൽ സെൻട്രലൈസ്ഡ് ഓക്സിജൻ സംവിധാനത്തോടു കൂടിയ കോവിഡ് ഇൻറ്റെൻസിവ് കെയർ വാർഡിന്റെയും, ജനറേറ്ററിന്റെയും ഉദ്ഘാടനം ഒക്ടോബർ 28 ന് ബുധനാഴ്ച രാവിലെ പത്തിനു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ . സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടൻ എം പി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ . ശോഭ സലിമോൻ ,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ സഖറിയാസ് കുതിരവേലി ,വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ലിസമ്മ ബേബി , പൊതുമരാമത്തു സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ മാഗി ജോസഫ് , ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ പെണ്ണമ്മ ജോസഫ് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ രാജേഷ് , പി സുഗതൻ, ഡി എം ഒ ഡോ. ജേക്കബ് എബ്രഹാം, ആശുപത്രി സൂപ്രണ്ട് ഡോ. എം ബിന്ദു കുമാരി, എൻ ആർ എച് എം പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ , ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും .
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 57 ലക്ഷം രൂപ സെൻട്രലൈസ്ഡ് ഓക്സിജൻ സംവിധാനം ഒരുക്കുന്നതിനും , 20 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് അനുബന്ധ ഉപകരണങ്ങൾ ക്രമീകരിച്ചുമാണ് കോവിഡ് ഇൻറ്റെൻസിവ് കെയർ യൂണിറ്റ് ഒരുക്കിയിരിക്കുന്നത് .
ഇത് യാഥാർഥ്യമായതോടെ ജില്ലയിൽ ഏറ്റവും മികച്ച കോവിഡ് ചികിത്സ സംവിധാനം കോട്ടയം ജനറൽ ആശുപത്രിയിൽ ഒരുക്കപ്പെട്ടിരിക്കുകയാണ് .250 കിലോവാട്ട് ജനറേറ്റർ, 30 ലക്ഷം രൂപ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരം സ്ഥാപിച്ചതോടുകൂടി ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് വൈദ്യുതി ലഭ്യത പൂർണമായും ഉറപ്പുവരുത്താൻ കഴിഞ്ഞിട്ടുമുണ്ട്.
അന്താരാഷ്ട്ര പക്ഷാഘാത ദിനമായ ഒക്ടോബർ 29ന് രാവിലെ 10.30ന് കോട്ടയം ജനറൽ ആശുപത്രിയുടെ പുതിയ സ്ട്രോക്ക് ഐസിയുവിൻറ്റെ ഉദ്ഘാടനം സംസ്ഥാന ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ നിർവ്വഹിക്കും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ . സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിക്കും തോമസ് ചാഴിക്കാടൻ എം പി മുഖ്യ പ്രഭാഷണം നടത്തും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ വിശിഷ്ട അതിഥിയായി ഓൺലൈനിൽ സന്നിഹിതനാകും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ . ശോഭ സലിമോൻ ,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ സഖറിയാസ് കുതിരവേലി ,വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ലിസമ്മ ബേബി , പൊതുമരാമത്തു സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ മാഗി ജോസഫ് , ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ പെണ്ണമ്മ ജോസഫ് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ രാജേഷ് , പി സുഗതൻ, ഡി എം ഒ ഡോ. ജേക്കബ് എബ്രഹാം, ആശുപത്രി സൂപ്രണ്ട് ഡോ. എം ബിന്ദു കുമാരി, എൻ ആർ എച് എം പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ , ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും .
പക്ഷാഘാതം തുടങ്ങി നാലര മണിക്കൂറിനുള്ളിൽ രോഗിയെ ആശുപത്രിയിൽ എത്തിച്ചാൽ തലച്ചോറിലെ രക്തക്കട്ട അലിയിച്ചു കളയുന്ന ഈ ചികിത്സകൊണ്ട് രോഗമുക്തിക്കുള്ള സാധ്യത വളരെ കൂടുതലാണ് എന്ന് മാത്രമല്ല ഗുരുതരമായ പക്ഷാഘാതംമുള്ള രോഗികളുടെ തീവ്രപരിചരണവും നിരീക്ഷണവും സാധിക്കുന്നു. 30 ലക്ഷം രൂപ നാഷണൽ ഹെൽത്ത് മിഷൻ ഫണ്ട് ഉപയോഗിച്ചാണ് സ്ട്രോക്ക് ഐ സി യു എന്ന ക്രിട്ടിക്കൽ കെയർ യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്.