പഞ്ചരത്‌നങ്ങളിൽ മൂന്ന് പേർ ഇന്ന് വിവാഹിതരായി ; അപൂർവ്വ വിവാഹത്തിന് സാക്ഷ്യം വഹിച്ച് കേരളക്കര
സ്വന്തം ലേഖകൻ
ഗുരുവായൂർ : രമാദേവിയുടെ പഞ്ചരത്‌നങ്ങളിൽ മൂന്നു പേർ ഇന്ന് വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് പഞ്ചരത്‌നങ്ങളിൽ ഉത്തര, ഉത്തമ, ഉത്ര എന്നിവരുടെ വിവാഹം നടന്നത്.
നാലുപേരുടേയും ഏക സഹോദരൻ ഉത്രജന്റെ നേതൃത്വത്തിലാണ് ചടങ്ങുകളെല്ലാം നടത്തിയത്. 1995 നവംബറിലാണ് പഞ്ചരത്‌നങ്ങളുടെ അപൂർവ പിറവി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒറ്റ പ്രസവത്തിൽ രമാദേവിക്ക് അഞ്ച് കുട്ടികൾ ഉണ്ടായത് അന്ന് കേരളക്കര ഏറെ കൗതുകത്തോടെയാണ് ഉറ്റുനോക്കിയത്. ഉത്രം നാളിൽ ജനിച്ചവരായത് കൊണ്ട് തന്നെ ഉത്ര, ഉത്തര, ഉത്രജ, ഉത്രജൻ, ഉത്തമ എന്നിങ്ങനെയാണ് മക്കൾക്ക് പേരിട്ടതും.
ഫാഷൻ ഡിസൈനറായ ഉത്രയെ മസ്‌കറ്റിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി അജിത് കുമാറാണ് വരൻ. മാധ്യമരംഗത്തുള്ള ഉത്തരയെ മാധ്യമപ്രവർത്തകൻ തന്നെയായ കോഴിക്കോട് സ്വദേശി കെ.ബി. മഹേഷ് കുമാറാണ് വിവാഹം ചെയ്തത്. അനസ്തീഷ്യ ടെക്‌നീഷ്യൻ ഉത്തമയെ മസ്‌കറ്റിൽ അക്കൗണ്ടന്റായ ജി. വിനീതും താലിചാർത്തി.
നാല് പെൺമക്കളുടേയും വിവാഹം ഒരുമിച്ച് നടത്തണം എന്നായിരുന്നു രമാദേവിയുടെ ആഗ്രഹം. എന്നാൽ കൊച്ചി അമൃത മെഡിക്കൽ കോളേജിൽ അനസ്തീഷ്യ ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന ഉത്രജയുടെ വരൻ പത്തനംതിട്ട സ്വദേശി ആകാശ് കുവൈത്തിൽ അനസ്തീഷ്യ ടെക്‌നീഷ്യനാണ്.
കോവിഡിന്റെ പശ്ചാത്തലത്തിൽ ആകാശിന് നാട്ടിലെത്താൻ കഴിയാതെ വരികെയായിരുന്നു. അതിനാൽ ഉത്തമയുടെ വിവാഹം മാത്രം നീട്ടിവെയ്ക്കുകയായിരുന്നു. വിവാഹം നേരത്തെ നടത്താൻ നിശ്ചയിച്ചെങ്കിലും ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് നീട്ടുകയായിരുന്നു.