
പ്രഭാസ് ചിത്രം രാധേശ്യാമിന് സംഗീതം ഒരുക്കുന്നത് തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരന്‍
സിനിമാ ഡെസ്ക്
ചെന്നൈ : തെന്നിന്ത്യന്‍ താരം പ്രഭാസ് – പൂജ ഹെഗ്‌ഡെ താരജോഡികളായി എത്തുന്ന രാധേശ്യാം ചിത്രത്തിന് സംഗീതം ഒരുക്കുന്നത് തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരന്‍.
നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്‍ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിരവധി തമിഴ് ചിത്രങ്ങള്‍ക്ക് സംഗീതം ചിട്ടപ്പെടുത്തിയ ജസ്റ്റിന്‍ ബാസില്‍ ജോസഫ് സംവിധാനം ചെയ്ത മലയാള ചിത്രം കുഞ്ഞിരാമായണം ടീമിനൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോള്‍ ആരാധകര്‍. രാധേശ്യാമിന്റെ നിര്‍ണായക വിവരങ്ങള്‍ പ്രഭാസിന്റെ ജന്മദിനമായ ഒക്ടോബര്‍ 23 ന് പുറത്തുവിടും.
പ്രണയ കഥയെ ആസ്പദമാക്കി രാധാകൃഷ്ണകുമാര്‍ ഒരുക്കുന്ന ചിത്രത്തില്‍ സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തില്‍ പ്രേരണയെന്ന നായികാ കഥാപാത്രത്തെയാണ് പൂജാ ഹെഗ്‌ഡെ അവതരിപ്പിക്കുന്നത്.
തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
കോവിഡ് മഹാമാരി മൂലം താത്കാലികമായി നിര്‍ത്തിവെച്ച ചിത്രീകരണം ഈ മാസം ആദ്യം പുനരാരംഭിച്ചതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ജോര്‍ജ്ജിയയിലാണ് ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്നത്.
തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഗോപി കൃഷ്ണ മൂവീസ്, യുവി ക്രിയേഷന്റെ ബാനറില്‍ വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീകാന്ത് പ്രസാദാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍- രവീന്ദ്ര, ഡി.ഓ.പി- മനോജ് പരമഹംസ.2021 ല്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.