play-sharp-fill
രാത്രിയിലെ ഫോൺ വിളി പുലർച്ചെ വരെ നീണ്ടു; ഫോൺ വിളി കുറയ്ക്കുന്നതിന് അച്ഛൻ്റെ വഴക്ക്: കോട്ടയം പെരുവയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

രാത്രിയിലെ ഫോൺ വിളി പുലർച്ചെ വരെ നീണ്ടു; ഫോൺ വിളി കുറയ്ക്കുന്നതിന് അച്ഛൻ്റെ വഴക്ക്: കോട്ടയം പെരുവയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

സ്വന്തം ലേഖകൻ

കോട്ടയം: പെരുവയിൽ യുവാവിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. രാത്രി ഏറെ വൈകിയും ഫോണിൽ സംസാരിച്ചതിന് പിതാവ് വഴക്കു പറഞ്ഞതിൽ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയത്.


പെരുവ ആറക്കൽ ജോസഫ്-ലൈസ ദമ്പതികളുടെ മകൻ ലിഖിൽ ജോസഫ് (28) ആണ് മരിച്ചത്. അച്ഛൻ വഴക്കു പറഞ്ഞതിനെ തുടർന്ന് പിന്നാലെ വീടു വിട്ടിറങ്ങിയ ലിഖിലിനെ വീടിന് കുറച്ചകലെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയ്ക്കും വീടിന്റെ മുകൾ നിലയിലെ മുറിയിൽ ലിഖിൽ ആരോടോ ഫോണിൽ സംസാരിച്ചിരിക്കുകയായിരുന്നു.

ഫോൺ വിളിക്കുന്ന ശബ്ദം കേട്ടെത്തിയ പിതാവ് ഫോൺ പിടിച്ചു വാങ്ങി ഇയാളോട് ഉറങ്ങാൻ ആവശ്യപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്. ഇതേ തുടർന്ന് വീട്ടുകാരുമായി വഴക്കിട്ട യുവാവ് വീട്ടിൽ നിന്നിറങ്ങി പോവുകയായിരുന്നു.

യുവാവ് വീട് വിട്ടിറങ്ങിയതോടെ  അന്വേഷിച്ചറിങ്ങിയ വീട്ടുകാർ ഇതിനിടെ വെള്ളൂർ പൊലീസിലും വിവരം അറിയിച്ചിരുന്നു. വീട്ടുകാരും പൊലീസും അന്വേഷണം തുടരുന്നതിനിടെ പുലർച്ചെ അഞ്ചരയോടെ നടക്കാനിറങ്ങിയ ആളുകളാണ് യുവാവിനെ കണ്ടെത്തിയത്.

പെരുവ നരസിംഹസ്വാമി ക്ഷേത്രത്തിനും തടിമില്ലിനും സമീപത്ത്‌
നിന്നും ദേഹമാസകലം പൊള്ളലേറ്റ നിലയിലാണ്‌ യുവാവിനെ കണ്ടെത്തിയത്.ഉടൻ തന്നെ ഒരു സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്കും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ഇന്ന് 5 ന് അറുനൂറ്റിമംഗലം സെന്റ് ജോസഫ് ക്‌നാനായ പള്ളിയിൽ നടക്കും.

ഒഇഎൻ ഇന്ത്യ ലിമിറ്റഡ് ജീവനക്കാരനാണ് ലിഖിൽ. കുറച്ചു നാളായി ഇയാൾ മാനസിക സംഘർഷത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നുണ്ട്. സഹോദരങ്ങൾ ജിഞ്ചു ജോസഫ്, ലിനു ജോസഫ്.