
കേന്ദ്രപദ്ധതികൾ ബി.ജെ.പിയ്ക്ക് മുന്നേറ്റമുണ്ടാക്കും: എം.ബി രാജഗോപാൽ
സ്വന്തം ലേഖകൻ
കോട്ടയം: നരേന്ദ്രമോദി സർക്കാരിന്റെ ക്ഷേമപദ്ധതികൾ വരുന്ന തദ്ദേശതെരെഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വൻ വിജയത്തിന് കരുത്ത് പകരുമെന്ന് മധ്യമേഖലാ ജന:സെക്രട്ടറി എം.ബി രാജഗോപാൽ പറഞ്ഞു.
കോടിമത മുഖർജി ഭവനിൽ നടന്ന ടൗൺ കമ്മിറ്റിയുടെ പ്രവർത്തക ശില്പശാല ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന കൗൺസിൽ അംഗം സി.എൻ സുബാഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ.നോബിൾമാത്യു, സംസ്ഥാന സമിതി അംഗം അഡ്വ.എം.എസ് കരുണാകരൻ, മധ്യമേഖലാ സെക്രട്ടറി ടി.എൻ ഹരികുമാർ, നിയോജക മണ്ഡലം പ്രസിഡന്റ് അനിൽകുമാർ ടി.ആർ , ജില്ലാ വൈ: പ്രസിഡന്റ് റീബാവർക്കി,
നിയോജകമണ്ഡലം ജന:സെക്രട്ടറി വി പി മുകേഷ്, നിയോജകമണ്ഡലം വൈ. പ്രസിഡന്റുമാരായ ടി.ടി സന്തോഷ്, സിന്ധുഅജിത്ത്, ഒ.ബി.സി മോർച്ച മണ്ഡലം ജന:സെക്രട്ടറി ആർ. രാജു,മണ്ഡലം കമ്മിറ്റി അംഗം ദിലീപ് രവീന്ദ്രൻ, ജി.കെ ഹരി തുടങ്ങിയവർ സംസാരിച്ചു