ആ വിളി നിങ്ങൾക്കൊരു കെണിയാകാം..! അശ്ലീലം കാണിക്കാൻ വിളിച്ചു പണം തട്ടുന്ന സുന്ദരിമാർ വാട്‌സ്അപ്പിൽ സജീവം: വാട്‌സ്അപ്പിൽ ഹണിട്രാപ്പ് കെണിയുമായി തട്ടിപ്പ് സംഘങ്ങൾ സജീവമെന്നു പൊലീസിന്റെ മുന്നറിയിപ്പ്; കെണിവരുന്ന നമ്പരുകൾ ഏതൊക്കെയെന്നറിയാം

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: ആ വിളി നിങ്ങൾക്കൊരു കെണിയാകാമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. വാട്‌സ്അപ്പിൽ വീഡിയോ കോൾ വിളിച്ച് പുരുഷന്മാരെയും സ്ത്രീകളെയും നഗ്നതയുടെ അശ്ലീല കെണിയിൽ കുടുക്കി പണം തട്ടുന്ന വിദേശ സംഘത്തെപ്പറ്റിയാണ് സംസ്ഥാന പൊലീസ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ മുന്നറിയിപ്പു നൽകിയിരിക്കുന്നത്.

പൊലീസിന്റെ ഫെയ്‌സ്ബുക്ക് മുന്നറിയിപ്പ് ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാട്‌സ് ആപ് ഹണിട്രാപ്: ചാറ്റിലൂടെയും കോളിലൂടെയും തട്ടിപ്പിന് വഴിയൊരുക്കുന്നു. സമൂഹമാധ്യമങ്ങളിലെ മറ്റൊരു പുതിയ തട്ടിപ്പാണ് വാട്സ്ആപ്പ് ഹണിട്രാപ്പ്. ചാറ്റിലൂടെയും കോളിലൂടെയും കെണിയൊരുക്കിയാണ് പണം തട്ടുന്നത്. നിരവധി പേർക്ക് വഞ്ചനയിൽ വൻ തുകകൾ നഷ്ടമായി. മാനക്കേട് ഭയന്ന് പലരും പരാതിപ്പെടാറുമില്ല. തട്ടിപ്പു സംഘങ്ങൾ സൗഹൃദം സ്ഥാപിക്കുകയും ചാറ്റിങ്ങിലൂടെ സ്വകാര്യവിവരങ്ങളും ചിത്രങ്ങളും കൈക്കലാക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ചെയ്യുന്നത്. ലഭ്യമായ പരാതികളിൽ നിന്നും +44 +122 എന്നീ നമ്പറുകളിൽ നിന്നുള്ള വാട്‌സ്ആപ് കാളുകളിലൂടെയാണ് തട്ടിപ്പ് നടന്നതെന്ന് വ്യക്തമായിട്ടുണ്ട്. പരാതികളിന്മേൽ ഹൈടെക് സെല്ലും സൈബർ സെല്ലുകളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപരിചിതരുമായി വാട്‌സ് ആപ്പിലൂടെ ചാറ്റിങ് നടത്തുമ്പോൾ ഇത്തരം കെണിയെക്കുറിച്ചുകൂടി ഓർക്കുക
#keralapolice

കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം സംസ്ഥാനത്ത് ഇത്തരത്തിൽ നിരവധി ക്രിമിനൽക്കേസുകൾ റിപ്പോർട്ട് ചെയ്തതായി പൊലീസ് പറയുന്നു. ഇത്തരത്തിൽ ആളുകളെ ഇന്റർനെറ്റിലൂടെ അശ്ലീലത വാഗ്ഗദാനം ചെയ്താണ് സംഘം കബളിപ്പിക്കുന്നത്. ഇത്തരത്തിൽ തട്ടിപ്പിന് ഇരയാകുന്ന സംഘങ്ങൾ ആളുകളെ നഗ്നവീഡിയോ കാട്ടി ആദ്യം വിളിക്കും. ഇത്തരത്തിൽ കെണിയിലാകുന്നവരിൽ നിന്നും പണവും മറ്റും തട്ടിയെടുക്കുകയാണ്. ചോദിക്കുന്ന പണം നൽകിയില്ലെങ്കിൽ അശ്ലീല സൈറ്റുകളിൽ വീഡിയോയും ഫോട്ടോയും അപ്ലോഡ് ചെയ്യുമെന്നാണ് സംഘത്തിന്റെ ഭീഷണി.