പുതുപ്പള്ളി കൊച്ചാലുമ്മൂട്ടിൽ കെ.എസ്.ആർ.ടി.സി ബസും ഓൾട്ടോ കാറും കൂട്ടിയിടിച്ച് ഒരു സ്ത്രീ മരിച്ചു; നാലു പേരുടെ നില ഗുരുതരം അപകടം പുതുപ്പള്ളി വാകത്താനം റോഡിൽ; അപകട സ്ഥലത്തു നിന്നുള്ള വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: പുതുപ്പള്ളി – വാകത്താനം റോഡിൽ പുതുപ്പള്ളി കൊച്ചാലുമ്മൂടിനു സമീപം കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് കാറിനുള്ളിലുണ്ടായിരുന്ന ഒരു സ്ത്രീ മരിച്ചു. കാറിൽ സഞ്ചരിച്ചിരുന്ന ഒരു കുടുംബത്തിലെ അഞ്ചു പേരിൽ ഒരാളാണ് മരിച്ചത്. നാലു പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ കാറിലുണ്ടായിരുന്നവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമാണ് എന്നാണ് പ്രാഥമിക വിവരം. കാറിനുള്ളിൽ കുടുങ്ങിക്കിടന്നവരെ അഗ്നിരക്ഷാ സേനയും പൊലീസും ചേർന്നു കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. വീഡിയോ ഇവിടെ കാണാം

മരിച്ചതിൽ ഒരാൾ സ്ത്രീയാണ്. പുതുപ്പള്ളി പള്ളിയ്ക്കു സമീപത്തെ ആശുപത്രിയിൽ മരിച്ച സ്ത്രീയുടെ മൃതദേഹം എത്തിച്ചിട്ടുണ്ട്. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടു കുട്ടികളെ പരിക്കുകളോ പുതുപ്പള്ളി പാറേട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുപ്പള്ളി ഭാഗത്തു നിന്നും എത്തിയ കുടുംബം സഞ്ചരിച്ച കെ.എൽ 05 എ.എൽ 6611 ഓൾട്ടോ കാർ എതിർ ദിശയിൽ നിന്നും എത്തിയ കെ.എസ്.ആർ.ടി.സി ബസിൽ ഇടിക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.

അപകടത്തെ തുടർന്നു തകർന്ന ഓൾ്‌ട്ടോ കാറിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്ന രണ്ടു യാത്രക്കാരെ കോട്ടയത്തു നിന്നും എത്തിയ അഗ്നിരക്ഷാ സേനയാണ് രക്ഷിച്ചത്.