ഫെയ്‌സ്ബുക്ക് പ്രണയത്തിനായി കേരളത്തിന്റെ അങ്ങേ അറ്റം മുതൽ ഇങ്ങേ അറ്റം വരെ വണ്ടിയോടിച്ചെത്തി; പതിനേഴുകാരിയെ തേടി തിരുവനന്തപുരത്തെ യുവാക്കളുടെ സംഘം കാസർകോട്ട് എത്തി; താക്കീത് ചെയ്ത് നാട്ടുകാരുടെ സംഘം

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കാഞ്ഞങ്ങാട്: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണാനായി തിരുവനന്തപുരത്തു നിന്നും കാസർകോട് എത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞ് തിരിച്ചയച്ചു. കിലോമീറ്ററുകളോളെ ദൂരമാണ് ഇവർ സഞ്ചരിച്ചെത്തിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിനു വേണ്ടിയാണ് ഗുണ്ടാ സംഘാംഗങ്ങളായ യുവാക്കൾ കാറിലെത്തിയത്.

ഫെയ്‌സ്ബുക്കിലൂടെയാണ് യുവാക്കളിൽ ഒരാൾ പതിനേഴുകാരിയായ പെൺകുട്ടിയെ പരിചയപ്പെട്ടത്. ലോക്ക് ഡൗൺ സമയത്ത് അമ്മയുടെ ഫോണിൽ നിന്നാണ് പെൺകുട്ടി ആദ്യമായി ഫെയ്‌സ്ബുക്ക് ഉപയോഗിച്ചത്. ഇതിനിടെയാണ് തിരുവനന്തപുരം സ്വദേശിയായ യുവാവുമായി പെൺകുട്ടി അടുപ്പത്തിലാകുന്നത്. ഇതേ തുടർന്നു പെൺകുട്ടിയെ കാണുന്നതിനായി യുവാക്കളുടെ സംഘം തിരുവനന്തപുരത്തു നിന്നും യാത്ര തിരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

17 കാരിയെ കടത്തിക്കൊണ്ടു പോകാനായി തിരുവനന്തപുരത്ത് നിന്നും കാഞ്ഞങ്ങാട്ടെത്തിയ നാലംഗ സംഘത്തെ നാട്ടുകാർ താക്കീത് നൽകി തിരിച്ചയച്ചു. പുതിയവളപ്പ് സ്വദേശിനിയായ പെൺകുട്ടിയെ തേടിയാണ് ചിറയൻകീഴിലെ യുവാവും മൂന്നു കൂട്ടുകാരും എത്തിയത്.

സംഘം ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് കാഞ്ഞങ്ങാട്ടെത്തിയത്. ഇവർ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി മടങ്ങി. സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് ഹൊസ്ദുർഗ് പൊലീസ് പറഞ്ഞു.