യൂണിവേഴ്‌സൽ ബോസ് ഇൻ ട്രാക്ക്..! ഗെയിലാട്ടത്തിൽ വിറച്ച് ബാംഗ്ലൂർ; ഏഴു മത്സരങ്ങൾക്കു ശേഷം പഞ്ചാബ് വീണ്ടും വിജയവഴിയിൽ

യൂണിവേഴ്‌സൽ ബോസ് ഇൻ ട്രാക്ക്..! ഗെയിലാട്ടത്തിൽ വിറച്ച് ബാംഗ്ലൂർ; ഏഴു മത്സരങ്ങൾക്കു ശേഷം പഞ്ചാബ് വീണ്ടും വിജയവഴിയിൽ

Spread the love

തേർഡ് ഐ സ്‌പോട്‌സ്

ദുബായ്: യൂണിവേഴ്‌സൽ ബോസ് എന്ന് തന്റെ ബാറ്റിൽ എഴുതിയതും, താൻ നിരന്തരം പറയുന്നതും എന്തുകൊണ്ടു ശരിയാണ് എന്നു എടുത്തു പറയുകയായിരുന്നു ക്രിസ് ഗെയിൽ എന്ന വെസ്റ്റ് ഇൻഡീസ് ഇടംകയ്യൻ. ഗെയിലിന്റെ മിന്നലാട്ടത്തിൽ ബംഗളൂരിനെ തോൽപ്പിച്ച് പഞ്ചാബിന് ഉജ്വല വിജയം.

അവസാന ഓവറിൽ നാടകീയ മുഹൂർത്തങ്ങൾ സമ്മാനിച്ചത് ബാംഗ്ലൂരിന്റെ യുസ്വേന്ദ്ര ചാഹൽ. ആറ് പന്തിൽ പഞ്ചാബിന് വേണ്ടിയിരുന്നത് വെറും രണ്ടും റൺസ്. ആദ്യ രണ്ടു പന്തുകളും ഡോട്ട് ബോളുകൾ. മൂന്നാം പന്തിൽ ബോൾ തട്ടിയിട്ട ശേഷം ഗെയ്ൽ ഓടി. ഒരു റൺസ്, സ്‌കോർ ടൈയായി. നാലാം പന്ത് നേരിടുന്നത് ക്യാപ്റ്റൻ കെ.എൽ.രാഹുൽ. രാഹുൽ നീട്ടിയടിച്ച പന്ത് വാഷിങ്ടൻ സുന്ദറിന്റെ കൈകളിലേക്ക്. റൺസില്ല, സമ്മർദത്തിന്റെ നിമിഷങ്ങൾ. പഞ്ചാബിന് വേണ്ടത് രണ്ടു പന്തിൽ 1 റൺസ്.അഞ്ചാം പന്ത് കവറിലേക്ക് അടിച്ചിട്ട് രാഹുൽ സിംഗിൾ എടുക്കാനായി ഓടിയെങ്കിലും മറുവശത്ത് ഗെയ്‌ലിന്റെ ഓട്ടം പിഴച്ചു. റണ്ണൗട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗെയിലിന്റെ റണ്ണൗട്ടോടെ പഞ്ചാബ് തലകുനിക്കേണ്ടി വരുമെന്ന ഘട്ടത്തിലായിരുന്നു പൂരാന്റെ അവസാന പന്തിലെ സിക്സർ. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ 31ാം മത്സരത്തിൽ ബാംഗ്ലൂരിനെതിരെ പഞ്ചാബിന് എട്ട് വിക്കറ്റ് വിജയം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി. ഇത് പിന്തുടർന്ന കിങ്സ് പഞ്ചാബ് 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് നേടിയാണ് വിജയിച്ചത്. ലോകേഷ് രാഹുൽ 48 പന്തിൽ 61 റൺസും, ക്രിസ് ഗെയിൽ 45 പന്തിൽ 53 റൺസും സ്വന്തമാക്കി.

ബാംഗ്ലൂരിന്റെ തുടക്കം ഗംഭീരമായെങ്കിലും, മുരുഗൻ അശ്വിന്റെ സ്പിന്നിൽ കുഴങ്ങി. അഞ്ചാമത്തെ ഓവറിൽ വിരാട് കോഹ്ലി എത്തിയതോടെ ബാംഗ്ലൂർ ഉഷാറായി. 39 പന്തിൽ 48 റൺസ് നേടിയ കോഹ്ലി ഒഴിച്ചാരും തിളങ്ങിയതുമില്ല.

പഞ്ചാബിനായി മുഹമ്മദ് ഷമിയും മുരുകൻ അശ്വിനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ആരോൺ ഫിഞ്ച് (18 പന്തിൽ 20), ദേവ്ദത്ത് പടിക്കൽ (12 പന്തിൽ 18) എന്നിവർ ചേർന്നു മികച്ച തുടക്കം ബാംഗ്ലൂരിന് നൽകിയതെങ്കിലും കൂട്ടുകെട്ട് കെട്ടിപ്പടുക്കാനായില്ല.. തുടർച്ചയായ അഞ്ച് തോൽവികൾക്കു ശേഷമാണ് രാഹുലിന്റെയും സംഘത്തിന്റെയും ജയം. ഇതോടെ എട്ടു കളികളിൽനിന്ന് രണ്ടു ജയത്തോടെ പഞ്ചാബിന് 4 പോയിന്റായി.