
സ്വന്തം ലേഖകൻ
കോട്ടയം: യുവമോർച്ചയുടെ ജില്ലാ പ്രസിഡൻ്റ് സോബിൻലാൽ ആണ് സിപിഎമ്മിനെയും സഖാക്കളെയും പരിഹസിച്ചു ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിപിഎമ്മിൽ അന്തസ്സുള്ള നേതാക്കളോ സഖാക്കളോ ആയി ആരെങ്കിലുമുണ്ടെങ്കിൽ, പ്രതിഷേധിച്ചില്ലെങ്കിലും ഉറക്കെയൊരു ഇൻക്വിലാബ് എങ്കിലും വിളിക്കേണ്ട സന്ദർഭമാണിത്.
കൊടും അഴിമതിക്കാരനെന്ന് നിങ്ങൾ തന്നെ മുദ്രകുത്തിയ, കള്ളപ്പണമെണ്ണാൻ നോട്ടെണ്ണുന്ന മെഷിൻ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് നിങ്ങൾ അധിക്ഷേപിച്ച മാണിയുടെ പേരിൽ മാത്രം നിലനിൽക്കുന്ന, ചില സ്ഥാപിത താത്പര്യങ്ങളല്ലാതെ മറ്റ് കാര്യമായ രാഷ്ട്രീയമൊന്നും
അവകാശപ്പെടാനില്ലാത്ത ഒരു ഈർക്കിൽ പാർട്ടിയെ കേവലം നാല് വോട്ട് കിട്ടുമെന്ന പ്രതീക്ഷയിൽ ഇന്നു നിങ്ങളുടെ നേതാക്കൾ, മണിക്ക് അധികാര കൊതിയാണെന്നു പറഞ്ഞ വി.എൻ വാസവനെ പോലെയുള്ള നേതാക്കൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമ്പോൾ സഖാക്കളെ നിങ്ങൾക്ക് അൽപ്പം പോലും ലജ്ജ തോന്നുന്നില്ലേ?
ഇത്ര പെട്ടെന്നു് നിങ്ങൾ ബാർ കോഴ മറന്നോ? ഒന്നുറക്കെ ഇൻക്വിലാബ് വിളിക്കാൻ പോലും തോന്നുന്നില്ലേ?
ധാർമ്മികതയുടെ പേരിൽ നിങ്ങൾ ഇന്നലെകളിൽ നടത്തിയ സമരങ്ങൾ വെറും കാപട്യം
മാത്രമല്ലായിരുന്നുവെങ്കിൽ, അന്ന് നടത്തിയ അഴിമതി വിരുദ്ധ നിലപാടുകളോട് തരിമ്പെങ്കിലും ആത്മാർത്ഥത നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങളുടെ വിയോജിപ്പിൻ്റെ ശബ്ദത്തിനായി കേരളമിതാ കാതോർക്കുന്നു.
പാർട്ടി തമ്പ്രാക്കളുടെ ഓരോ തോന്ന്യാസത്തിനും എറാൻമൂളി, അവയെ ന്യായീകരിക്കാൻ പരിഹാസ്യമായ വാദമുഖങ്ങൾ നിരത്തി, സെക്രെട്ടറിയേറ്റും പരിസരവും അപ്പി പറമ്പാക്കി അടിമജീവിതം നയിക്കുക എന്നതല്ലാതെ നിങ്ങൾക്കൊക്കെ വേറെ എന്തെങ്കിലുമൊരു അസ്തിത്വം ബാക്കിയുണ്ടോ സഖാക്കളേ?



