കോട്ടയം ജില്ലയില്‍ 350 പുതിയ കോവിഡ് രോഗികൾ: 344 പേർക്കും സമ്പർക്ക രോഗം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയില്‍ 350 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 344 പേര്‍ക്കും സമ്പര്‍ക്കും മുഖേനയാണ് രോഗം ബാധിച്ചത്. നാല് ആരോഗ്യ പ്രവര്‍ത്തകരും ജില്ലയ്ക്ക് പുറത്തുനിന്നെത്തിയ ഒരാളും ഇതില്‍ ഉള്‍പ്പെടുന്നു. 27 പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറു പേരും രോഗബാധിതരായി.

141 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 5678 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 16487 പേര്‍ കോവിഡ് ബാധിതരായി. 10789 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 18079 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-41

ചങ്ങനാശേരി -38

അയ്മനം-37

ഈരാറ്റുപേട്ട-20

വാഴപ്പള്ളി-17

മാടപ്പള്ളി-14

ഏറ്റുമാനൂര്‍-10

ആര്‍പ്പൂക്കര, പുതുപ്പള്ളി, തലയാഴം-8

കുറിച്ചി, തൃക്കൊടിത്താനം, -7

മാഞ്ഞൂര്‍, പാലാ, പാമ്പാടി, പൂഞ്ഞാര്‍, അകലക്കുന്നം-6

അതിരമ്പുഴ, കാണക്കാരി, മീനച്ചില്‍, വിജയപുരം-5

അയര്‍ക്കുന്നം, ചിറക്കടവ്, നെടുംകുന്നം, പായിപ്പാട്, തലനാട് -4

എലിക്കുളം, കടപ്ലാമറ്റം, കടുത്തുരുത്തി, കങ്ങഴ, കാഞ്ഞിരപ്പള്ളി,മേലുകാവ്, ടിവി പുരം, തലയോലപ്പറമ്പ്, വെള്ളൂര്‍-3

കരൂര്‍, കറുകച്ചാല്‍, മണര്‍കാട്, മുളക്കുളം, ഞീഴൂര്‍, പള്ളിക്കത്തോട്, പനച്ചിക്കാട്, പൂഞ്ഞാര്‍ തെക്കേക്കര, രാമപുരം, തലപ്പലം, വെച്ചൂര്‍-2

ഭരണങ്ങാനം, ചെമ്പ്, എരുമേലി, കടനാട്, കിടങ്ങൂര്‍, കൂരോപ്പട, കുറവിലങ്ങാട്, മണിമല, മറവന്തുരുത്ത്, നീണ്ടൂര്‍, പാറത്തോട്, തീക്കോയി, തിടനാട്, തിരുവാര്‍പ്പ്, വൈക്കം, വെള്ളാവൂര്‍,-1