തേർഡ് ഐ ബ്യൂറോ
കോട്ടയം ജില്ലാ ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിട നിർമാണത്തിന് കിഫ്ബി 106 കോടി രൂപ അനുവദിച്ചതായി തിരുവഞ്ചൂർ രാധാക്യഷ്ണൻ എംഎൽഎ അറിയിച്ചു. പുതിയ കെട്ടിടം 210 കോടി രൂപയ്ക്കുളള ഭരണപരമായ അനുമതികൾ നേരത്തെ തന്നെ ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ 106 കോടി രൂപ അനുവദിക്കാൻ ബോർഡ് തീരുമാനിച്ചത്. കോട്ടയം ജനറൽ ആശുപത്രിയുടെ വികസന ആവശ്യത്തിന് തിരുവഞ്ചൂർ രാധാക്യഷ്ണൻ എംഎൽഎ യുടെ നിർദേശത്തിന് അനുഭാവ പൂർവ്വമായ നടപടി സ്വീകരിച്ച ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറെ എംഎൽഎ നേരിട്ട് വിളിച്ച് നന്ദി അറിയിച്ചു.