
മലരിക്കൽ വീണ്ടും പൂത്തുലഞ്ഞു , കോവിഡ് വന്നതറിയാതെ ; അടുത്ത വർഷവും ഈ ആമ്പൽ പൂക്കൾ വിരിഞ്ഞുനിൽക്കുമെന്ന പ്രതീക്ഷയിൽ നാടൊരുങ്ങുന്നു: മലരിക്കലിലെ ദൃശ്യവിസ്മയം തേർഡ് ഐയിൽ കാണാം
തേർഡ് ഐ ബ്യൂറോ
കോട്ടയം : മലരിക്കലുകാർക്ക് പോയവർഷം ആഘോഷങ്ങളുടേത് ആയിരുന്നെങ്കിൽ കൊവിഡ് കാലത്തെ ആമ്പൽവസന്തം നിരാശയുടേത് കൂടിയാണ്. പോയ വർഷം വിനോദ സഞ്ചാരികളുടെ ഒഴുക്കായിരുന്നു മലരിക്കലിലേക്ക്.. ഇത്തവണയാകട്ടെ കോവിഡ് പേടിയിൽ ആളും ബഹളവുമില്ല. കോവിഡ് വന്നതറിയാതെ മലരിക്കലിൽ ആമ്പൽ പൂത്തുലഞ്ഞ് നിൽക്കുകയാണ്.വീഡിയോ ഇവിടെ കാണാം
കഴിഞ്ഞ വർഷം മലരിക്കലിലെ വള്ളക്കാർക്കും ചെറുകിട കച്ചവടക്കാർക്കും ആമ്പൽ വസന്തം നൽകിയ നേട്ടം വളരെ വലുതായിരുന്നു. എന്നാൽ ഇത്തവണ കോവിഡിൽ മുങ്ങിപ്പോയതോടെ നേട്ടം കൊയ്യാമെന്ന് കരുതിയവർക്കൊക്കെ തിരിച്ചടിയാവുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തവണ ആമ്പൽവസന്തം കാണണമെന്ന് കരുതിയവർക്ക് നിരാശമാത്രമാണ് ഫലം. ഇനിയും വരാമെന്ന് പറഞ്ഞ് പോയവരാകട്ടെ സമൂഹമാധ്യമങ്ങളിലൂടെ കണ്ട് നിർവൃതിയടയുന്നു.
കൃഷിയിറക്കുന്നതിനായി ആമ്പൽപ്പാടങ്ങളിൽ മരുന്നടിച്ച് തുടങ്ങിയിട്ടുണ്ട്. ഇത് പൂർത്തിയാവുന്നതോടെ ഈ വർഷത്തെ ആമ്പൽ വസന്തത്തിന് അവസാനമാകും.
എങ്കിലും മലരിക്കലുകാർക്കും കേരളത്തിലെ ആമ്പൽ പ്രേമികൾക്കും മനസിൽ പ്രതീക്ഷയുടെ തിരിവെട്ടമുണ്ട്. കോവിഡിന് ശേഷമുള്ള ആമ്പൽ വസന്തം ഉത്സവമാക്കമെന്ന പ്രതീക്ഷ.