play-sharp-fill
മാങ്ങാനം സ്‌കൂൾ ജംഗ്ഷനിൽ നിരന്തര അപകടം; അപകടങ്ങളിൽ മരണം തുടർക്കഥയായിട്ടും നടപടിയില്ലാതെ അധികൃതർ; ഏറ്റവും ഒടുവിൽ അപകടത്തിൽ മരിച്ചത് മാന്നാനം സ്വദേശി; വീഡിയോ റിപ്പോർട്ട് ഇവിടെ കാണാം

മാങ്ങാനം സ്‌കൂൾ ജംഗ്ഷനിൽ നിരന്തര അപകടം; അപകടങ്ങളിൽ മരണം തുടർക്കഥയായിട്ടും നടപടിയില്ലാതെ അധികൃതർ; ഏറ്റവും ഒടുവിൽ അപകടത്തിൽ മരിച്ചത് മാന്നാനം സ്വദേശി; വീഡിയോ റിപ്പോർട്ട് ഇവിടെ കാണാം

അപ്‌സര കെ.സോമൻ

കോട്ടയം: മാങ്ങാനം സ്‌കൂൾ ജംഗ്ഷനിൽ അപകടങ്ങൾ തുടർക്കഥയായിട്ടും അധികൃതർക്കു കുലുക്കമില്ല. ഏറ്റവും ഒടുവിൽ അതിരമ്പുഴ മാന്നാനം ശ്രീകണ്ഠമംഗലം പാറയിൽ സിബി ജെയിംസ് മരിച്ചതോടെ ഒരു മാസത്തിനിടെ ഇവിടെയുണ്ടായ അപകടത്തിലെ മരണ സംഖ്യ രണ്ടായി. ഒരു ഡസനിലേറെ അപകടങ്ങളാണ് രണ്ടാഴ്ചയ്ക്കിടെ മാത്രം ഇവിടെ ഉണ്ടായിരിക്കുന്നത്. വീഡിയോ ഇവിടെ കാണാം


മാങ്ങാനം പുതുപ്പള്ളി റോഡിൽ നാലും കൂടിയ ജംഗ്ഷനാണ് ഇവിടെ. ഇവിടെയാണ് അപകടങ്ങൾ തുടർക്കഥയാകുന്നത്. കഴിഞ്ഞ 30 നാണ് സിബിയുടെ മരണത്തിന് ഇടയാക്കിയ അപകടം ഉണ്ടായത്. കങ്ങഴയിലെ ടൈൽ കടയിലെ ജീവനക്കാരനായ സിബി ജോലിയ്ക്കു ശേഷം വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു. ഇതിനിടെ മാങ്ങാനം ജംഗ്ഷനിലെ ഇടവഴിയിൽ നിന്നും കയറിയെത്തിയ വാഹനവുമായി സിബി സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്നു പരിക്കേറ്റ സിബി ബുധനാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലു വഴികളാണ് മാങ്ങാനം സ്‌കൂൾ ജംഗ്ഷനിൽ ഒന്നിക്കുന്നത്. പുതുപ്പള്ളി – കഞ്ഞിക്കുഴി റോഡിലേയ്ക്കു ദേവലോകത്തു നിന്നുള്ള ഇടവഴിയും, കളമ്പുകാട്ട് കുന്നിൽ നിന്നുള്ള വഴിയും വന്നു ചേരുകയാണ് ചെയ്യുന്നത്. ഇതാണ് അപകടത്തിന്റെ പ്രധാന കാരണം. ഇടവഴികളിൽ നിന്നും പ്രധാന റോഡിലേയ്ക്ക് അശ്രദ്ധമായാണ് വാഹനങ്ങൾ പലപ്പോഴും കയറുന്നത്. ഇത് അപകടത്തിന് കാരണമാകുന്നത്. ശ്രദ്ധയില്ലാതെ വാഹനങ്ങൾ പായുന്നതും, മറ്റു സ്ഥലങ്ങളിൽ നിന്നും എത്തുന്ന ഡ്രൈവർമാർക്ക് ഈ ഇടവഴികൾ അത്ര പരിചയമില്ലാത്തതും അപകടത്തിനു കാരണമാകുന്നുണ്ട്.

പുതുപ്പള്ളി – കഞ്ഞിക്കുഴി റോഡിൽ ഡിവൈഡർ സ്ഥാപിച്ച് വേഗം നിയന്ത്രിക്കാൻ നടപടിയുണ്ടെങ്കിലും ഇതൊന്നും അപകടത്തിന്റെ തോത് കുറയ്ക്കുന്നതേയില്ല. ഈ സാഹചര്യത്തിൽ അശ്രദ്ധമായും അമിത വേഗത്തിലും വാഹനം പായുന്നത് തടയാൻ കർശന നടപടികൾ ആവശ്യമാണ് എന്നു നാട്ടുകാർ പറയുന്നു.