play-sharp-fill
സിനിമാ തീയേറ്ററുകൾ 15 മുതൽ തുറക്കും : ഒരു ഷോയിൽ 50% പേർക്ക് മാത്രം പ്രവേശനം ; മാസ്‌ക് നിർബന്ധം ; മാർഗ നിർദ്ദേശങ്ങൾ ഇങ്ങനെ

സിനിമാ തീയേറ്ററുകൾ 15 മുതൽ തുറക്കും : ഒരു ഷോയിൽ 50% പേർക്ക് മാത്രം പ്രവേശനം ; മാസ്‌ക് നിർബന്ധം ; മാർഗ നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

ന്യൂഡൽഹി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് അടച്ചിട്ട സിനിമാതിയേറ്ററുകൾ ഈ മാസം 15 മുതൽ തുറക്കും. തിയേറ്ററുകളിലെ സീറ്റിംഗ് കപ്പാസിറ്റിയിലെ പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്നു മാർഗരേഖയിലുണ്ട്.


രാജ്യത്തെ തീയറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വാർത്താവിതരണ പ്രക്ഷേപണമന്ത്രി പ്രകാശ് ജാവഡേക്കറാണ് മാർഗരേഖ പുറത്തിറക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അൺലോക്ക് അഞ്ചിന്റെ ഭാഗമായി തീയേറ്ററുകൾ തുറക്കുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരത്തെ അനുമതി നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം മാർഗരേഖ പുറത്തിറക്കിയിരിക്കുന്നത്. 24 നിർദേശങ്ങളാണ് മാർഗരേഖയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

ഒരു ഷോയിൽ 50 ശതമാനം ആളുകളെ മാത്രമേ തീയേറ്ററിൽ പ്രവേശിപ്പിക്കാൻ പാടുള്ളൂ. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒന്നിടവിട്ട സീറ്റുകൾ മാത്രമേ അനുവദിക്കാവൂ.

ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഒന്നിലേറെ കൗണ്ടറുകൾ തുറക്കണം. ഡിജിറ്റൽ പേയ്‌മെന്റ് , ഓൺലൈൻ റിസർവേഷൻ തുടങ്ങിയവ പ്രോൽസാഹിപ്പിക്കണം. അതത് ഷോയ്ക്ക് ടിക്കറ്റ് നൽകുന്നതിന് പകരം ഒരു ദിവസത്തേക്കുള്ള ടിക്കറ്റ് നൽകണം.

രണ്ടു പ്രദർശനങ്ങൾ തമ്മിൽ കൃത്യമായ ഇടവേള ഉണ്ടായിരിക്കണം. ഇടവേളകളിൽ ആളുകളെ പുറത്തു വിടുന്നത് ഒഴിവാക്കണം. ഇടവേളകളിൽ സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും മാസ്‌ക് ധരിക്കേണ്ടതിന്റെയും പ്രാധാന്യം വ്യക്തമാക്കുന്ന അനൗൺസ്‌മെന്റ് നടത്തണം. തീയേറ്ററിനുള്ളിലെ കഫറ്റീരിയകളിൽ പാക്കറ്റ് ഫുഡും പാനീയങ്ങളും മാത്രമേ അനുവദിക്കാവൂ എന്നും നിർദ്ദേശങ്ങളിലുണ്ട്.

തീയറ്ററുകളിൽ മാസ്‌ക് നിർബന്ധമാണ്. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രമേ തിയേറ്ററിനുള്ളിൽ പ്രവേശിപ്പിക്കാവൂ. തിയേറ്ററിനകത്ത് പ്രവേശിക്കുന്നത് തെർമൽ സ്‌കാനിങ്ങും നിർബന്ധമാണ്.