play-sharp-fill
അച്ഛാ ഞാൻ ട്രിപ്പിലാണ്, റബർ തോട്ടത്തിൽ ഒളിച്ചിരിക്കുന്നതിനിടയിൽ ദാഹിച്ചപ്പോൾ റബർചിരട്ടയിലെ വെള്ളം അരിച്ചു കുടിച്ചു : യാത്രയോടുള്ള പ്രണയം കാരണം മോഷണത്തിലേർപ്പെട്ട കോട്ടയം സ്വദേശികളായ രണ്ട് പേർ പൊലീസ് പിടിയിൽ

അച്ഛാ ഞാൻ ട്രിപ്പിലാണ്, റബർ തോട്ടത്തിൽ ഒളിച്ചിരിക്കുന്നതിനിടയിൽ ദാഹിച്ചപ്പോൾ റബർചിരട്ടയിലെ വെള്ളം അരിച്ചു കുടിച്ചു : യാത്രയോടുള്ള പ്രണയം കാരണം മോഷണത്തിലേർപ്പെട്ട കോട്ടയം സ്വദേശികളായ രണ്ട് പേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

കോട്ടയം : പൊലീസിനെ വെട്ടിച്ച് റബർ തോട്ടത്തിൽ ഒളിച്ച മൊബൈൽ ഫോൺ മോഷ്ണ കേസ് പ്രതികൾ പൊലീസ് പിടിയിൽ. കോട്ടയം മണർകാട് സ്വദേശിയായ 16കാരൻ, വെള്ളൂർ സ്വദേശിയായ 17കാരൻ എന്നിവരാണ് പൊലീസ് പിടിയിലായത്.


25 മണിക്കൂർ നീണ്ട തിരച്ചിലിന് ഒടുവിലാണ് ഇവരെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. പിണ്ണാക്കനാട് പൈക റൂട്ടിൽ ചേരാനി ഗുരുമന്ദിരത്തിനു സമീപത്തുനിന്നാണ് തിടനാട് എസ്‌ഐ ക്ലീറ്റസ് ജോസഫും സംഘവും ഇവരെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഷ്ണ കേസ് പ്രതിയായ ഇവർ രണ്ട് രാത്രിയും ഒരു പകലുമാണ് ഇവർ പൊലീസിനെയും നാട്ടുകാരെയും വട്ടംകറക്കിയത്. മോഷണസമയത്ത് ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നാമൻ അയ്മനത്ത് വാടകയ്ക്ക് താമസിക്കുന്ന മണർകാട് സ്വദേശി ഉണ്ണിക്കുട്ടനാണെന്ന് (25) പൊലീസ് പറയുന്നു.എന്നാൽ ഇതുവരെ ഇയാളെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

മേലുകാവ് മറ്റത്തെ വാച്ച് കടയിൽ നിന്നു മോഷ്ടിച്ച ഫോൺ പ്രതികൾ ഒളിച്ച ചേരാനിയിലെ തോട്ടത്തിൽ നിന്നു പൊലീസ് കണ്ടെടുത്തു. ഒളിവിലുള്ള ഉണ്ണിക്കുട്ടനും പിടിയിലായ പ്രായപൂർത്തിയാകാത്ത രണ്ടു പേരും ഏറെക്കാലമായി സുഹൃത്തുക്കളാണ്. ബൈക്കുകൾ മോഷ്ടിച്ച് കറങ്ങിനടക്കുകയും ആവശ്യം കഴിഞ്ഞാൽ ഉപേക്ഷിക്കുകയുമാണ് ഇവരുടെ രീതി.

യാത്രകളോടുള്ള താൽപര്യം കാരണമാണ് മണർകാട് സ്വദേശി 16 വയസ്സുകാരൻ മോഷണസംഘത്തിൽപ്പെട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഒളിച്ചിരിക്കുന്നതിനിടെ മണർകാട് സ്വദേശിയായ 16 കാരൻ അച്ഛനെ ഫോൺ വിളിച്ചു. മൂന്നു നാലു ദിവസമായി കാണാത്തതിനെപ്പറ്റി ചോദിച്ചപ്പോൾ അച്ഛനോടു പറഞ്ഞു..: ‘അച്ഛാ ഞാൻ ട്രിപ്പിലാണെന്നാണ്.

എന്നാൽ ആ സമയമാകട്ടെ പൊലീസും നാട്ടുകാരും ഇവരെ തിരച്ചിലോടു തിരച്ചിലിലായിരുന്നു. പ്രതിയെ തേടി പൊലീസ് മണർകാട്ടെ വീട്ടിലും എത്തി. ഈ സമയത്താണ് മകൻ ‘ട്രിപ്പിന് ഇടയിൽ’ വിളിച്ച കാര്യം അച്ഛൻ പൊലീസിനോടു പറഞ്ഞു. റബർ തോട്ടത്തിൽ ഒളിവിൽ കഴിയുന്നതിനിടെ ദാഹിച്ചപ്പോൾ റബർപ്പാലിന്റെ ചിരട്ടയിലെ മഴവെള്ളം അരിച്ചു കുടിച്ചാണ് ദാഹം തീർത്തതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.