video
play-sharp-fill
തിരിച്ചറിയൽ രേഖകൾ അപരിചിതർക്ക് കൈമാറരുത് ; മുന്നറിയിപ്പുമായി കേരളാ പൊലീസ് : നടപടി തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകളെകുറിച്ചുള്ള പരാതികൾ വ്യാപകമായതോടെ

തിരിച്ചറിയൽ രേഖകൾ അപരിചിതർക്ക് കൈമാറരുത് ; മുന്നറിയിപ്പുമായി കേരളാ പൊലീസ് : നടപടി തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകളെകുറിച്ചുള്ള പരാതികൾ വ്യാപകമായതോടെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം:  തിരിച്ചറിയൽ രേഖകൾ അപരിചിതർക്ക് കൈ മാറരുതെന്ന മുന്നറിയിപ്പുമായി തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ വ്യാപകമായ സാഹചര്യത്തില്‍ മുന്നറിയിപ്പുമായി  കേരളാ പൊലീസ്. സംസ്ഥാനത്ത് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ നടന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്.

പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടേഴ്സ് ഐഡി, ഡ്രൈവിംഗ് ലൈസന്‍സ്, മാര്‍ക്ക് ലിസ്റ്റ് മുതലായ തിരിച്ചറിയൽ രേഖകളോ , ഒപ്പോ, ഒടിപി യോ അപരിചിതര്‍ക്ക് ഇന്റര്‍നെറ്റ് വഴി കൈമാറരുത്. തട്ടിപ്പുകാര്‍ ഇവ ഉപയോഗിച്ച്‌ നിങ്ങളുടെ പേരില്‍ ബാങ്ക് ലോണോ , സിം കാര്‍ഡോ കരസ്ഥമാക്കുകയോ, മറ്റു ശിക്ഷാര്‍ഹമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കേരളാ പൊലീസിന്റെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം സംസ്ഥാനത്തെ  പൊലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മിച്ച്‌ പണം തട്ടിയതായി പരാതി ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട്  പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥരായ പൊലീസുകാരുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിച്ച്‌ അതിലൂടെ അവരുമായി സൗഹൃദം ഭാവിച്ച്‌ പണം തട്ടുന്നതായി പല ജില്ലകളില്‍ നിന്നും പരാതി ഉണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Tags :