play-sharp-fill
എസ്.പി. ബാലസുബ്രഹ്മണ്യം: അനുസ്മരണ സമ്മേളനം കോട്ടയത്ത് 28-ന്

എസ്.പി. ബാലസുബ്രഹ്മണ്യം: അനുസ്മരണ സമ്മേളനം കോട്ടയത്ത് 28-ന്

സ്വന്തം ലേഖകൻ

കോട്ടയം: ദർശന സാംസ്‌കാരിക കേന്ദ്രത്തിന്റെയും പൗരാവലിയുടെയും സംയുക്താഭിമുഖ്യത്തിൽ അന്തരിച്ച പ്രശസ്ത ഗായകൻ എസ്. പി. ബാലസുബ്രഹ്മണ്യം അനുസ്മരണസമ്മേളനം 28-ന് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽവെച്ച് നടത്തും.

വൈകുന്നേരം നാലിന് ദർശന സാംസ്‌കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിലിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ എം.എൽ.എ. വി.എൻ. വാസവൻ അനുസ്മരണ പ്രഭാഷണം നടത്തും. ചലച്ചിത്രതാരം കോട്ടയം നസീർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, നഗരസഭാ ചെയർപേഴ്‌സൺ ഡോ. പി. ആർ. സോന, ഓയിൽപാം മുൻ ചെയർമാൻ അഡ്വ. വി.ബി. ബിനു, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. നോബിൾ മാത്യു,

പ്രസ് ക്ലബ്ബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ തേക്കിൻകാട് ജോസഫ്, കോട്ടയം ആർട്‌സ് ഫൗണ്ടേഷൻ സെക്രട്ടറി എൻ.വി. തോമസ്, സി.എഫ്.ഐ. പ്രസിഡന്റ് അഡ്വ. പി.പി. ജോസഫ്, ഡ്രീംസിറ്റി ലയൺസ് ക്ലബ്ബ് പ്രസിഡന്റ് മാത്യു കൊല്ലമലകരോട്ട് എന്നിവർ പ്രസംഗിക്കും.

എസ്.പി. ബാലസുബ്രഹ്മണ്യത്തോടൊപ്പം ഗാനങ്ങൾ ആലപിച്ച സംക്രാന്തി രാജൻ, മധുര ശിങ്കാരവേലൻ, വയലിനിസ്റ്റുമാരായ ബ്ലസൻ സി. ജോൺ, വിനോദ് എന്നിവർ ഓർമ്മകൾ പങ്കുവെയ്ക്കും.

എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ഹിറ്റ് ഗാനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ദർശന മ്യൂസിക് ക്ലബ്ബ് പ്രത്യേക സംഗീത പരിപാടി ഒരുക്കും.