play-sharp-fill
ലോക്ക് ഡൗണിൽ കോഹ്ലി നേരിട്ടത് അനുഷ്‌കയുടെ പന്തുകൾ മാത്രം..! കമന്ററി ബോക്‌സിലെ പരാതി വിവാദമായതോടെ വിശദീകരണവുമായി ഗവാസ്‌കർ; ക്രിക്കറ്റ് ലോകത്ത് പന്തുകളെച്ചൊല്ലിയുള്ള വിവാദം പടർന്നു പിടിക്കുന്നു

ലോക്ക് ഡൗണിൽ കോഹ്ലി നേരിട്ടത് അനുഷ്‌കയുടെ പന്തുകൾ മാത്രം..! കമന്ററി ബോക്‌സിലെ പരാതി വിവാദമായതോടെ വിശദീകരണവുമായി ഗവാസ്‌കർ; ക്രിക്കറ്റ് ലോകത്ത് പന്തുകളെച്ചൊല്ലിയുള്ള വിവാദം പടർന്നു പിടിക്കുന്നു

തേർഡ് ഐ ക്രിക്കറ്റ്

ദുബായ്: കൊവിഡ് കാലത്ത് ആരംഭിച്ച ഐപിഎല്ലിനു പിന്നാലെ വിവാദം കത്തിപ്പടരുന്നു. വിദേശത്തേയ്ക്കു ചേക്കേറിയ, ഐപിഎല്ലിനെ ചൂടുപിടിപ്പിച്ചത് മുൻ താരം ഗവാസ്‌കറിന്റെ പരാമർശമാണ്. കൊവിഡ് കാലത്ത് കോഹ്ലി നേരിട്ടത് അനുഷ്‌കയുടെ പന്തുകളെ മാത്രമാണ് എന്നതായിരുന്നു കമന്ററി ബോക്‌സിലിരുന്ന് സുനിൽ ഗവാസ്‌കർ നടത്തിയ വിവാദ പരാമർശം.

ഇതിനിടെ, കോഹ്ലിക്കും അനുഷ്‌ക ശർമക്കും എതിരായ വിവാദ പരാമർശത്തിൽ വിശദീകരണവുമായി ഇന്ത്യൻ മുൻ നായകൻ സുനിൽ ഗാവസ്‌കർ. തന്റെ പരാമർശത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ് എന്നാണ് ഗാവസ്‌കർ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹിന്ദി ചാനലിന് വേണ്ടി കമന്ററി പറയുകയായിരുന്നു ഞാനും ആകാശ് ചോപ്രയും. വേണ്ടത്ര പരിശീലനം നടത്താൻ പലർക്കും സാധിച്ചിരുന്നില്ല എന്നാണ് ആകാശ് ചോപ്ര പറഞ്ഞുകൊണ്ടിരുന്നത്. പല കളിക്കാരുടേയും ആദ്യ മത്സരങ്ങളിൽ ആ കുറവ് പ്രകടവുമായിരുന്നു. ആദ്യ മത്സരത്തിൽ രോഹിത്തിന് നന്നായി ബാറ്റ് ചെയ്യാനായില്ല. ധോനിക്ക് നന്നായി അടിക്കാൻ കഴിഞ്ഞില്ല. കോഹ് ലിക്കും കഴിഞ്ഞില്ല. പരിശീലനത്തിലെ കുറവ് കൊണ്ടാണ് അത്, ഗാവസ്‌കർ പറഞ്ഞു.

‘ലോക്ക്ഡൗൺ സമയത്ത് അവരുടെ ഫ്ളാറ്റിന് സമീപം നിന്ന് അനുഷ്‌കയുമായി കോഹ്ലി ക്രിക്കറ്റ് കളിച്ചിരുന്നു. അതല്ലാതെ ലോക്ക്ഡൗൺ സമയത്ത് കോഹ്ലിക്ക് മറ്റ് പരിശീലനം ലഭിച്ചിട്ടില്ല. അതാണ് ഞാൻ പറഞ്ഞത്. കോഹ്ലിക്ക് പന്തെറിയുകയായിരുന്നു അനുഷ്‌ക. ഞാൻ അവിടെ മറ്റൊരു വാക്കും ഉപയോഗിച്ചിട്ടില്ല. അവിടെ എവിടെയാണ് അനുഷ്‌കയെ ഞാൻ കുറ്റപ്പെടുത്തുന്നത്?’

ലൈംഗിക ചുവയോടെ ഇവിടെ എന്താണ് ഞാൻ സംസാരിച്ചത്. അവർ ക്രിക്കറ്റ് കളിക്കുന്ന വീഡിയോയിൽ ഊന്നിയാണ് എന്റെ വാക്കുകൾ. നിങ്ങൾ അത് തെറ്റായി വ്യാഖ്യാനിച്ചാൽ എനിക്കെന്ത് ചെയ്യാനാവും? വിദേശ പര്യടനങ്ങളിൽ കളിക്കാർക്കൊപ്പം ഭാര്യമാരെ പോവാൻ അനുവദിക്കണം എന്ന് വാദിക്കുന്ന വ്യക്തിയാണ് ഞാനെന്നും ഗാവസ്‌കർ പറഞ്ഞു.