അച്ഛൻ വഴക്കുപറഞ്ഞതിന് പിന്നാലെ കാണാതായ വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി ; മരിച്ചത് വൈക്കം ടി.വി പുരം സ്വദേശിനിയായ എട്ടാംക്ലാസ് വിദ്യാർത്ഥിനി

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം : അച്ഛൻ വഴക്കുപറഞ്ഞതിന് പിന്നാലെ കാണാതായ എട്ടാം ക്ലാസ് വിദ്യാർഥിനിയെ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ടി.വി പുരത്ത് കണ്ണുകെട്ടുശ്ശേരി സ്വദേശി ഹരിദാസിന്റെ മകൾ ഗ്രീഷ്മ പാർവതിയെ (13) ആണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഗ്രീഷ്മയ്ക്കും സഹോദരിയ്ക്കും പഠിക്കുന്നതിനായി വീട്ടിൽ രണ്ട് ടേബിളുകളാണ് നൽകിയിരുന്നത്. എന്നാൽ ഗ്രീഷ്മ മൂത്ത സഹോദരിയുടെ ടേബിളിൽ പോയി ഇരുന്ന് പഠിച്ചതിന് സഹോദരിയുമായി തർക്കം ഉണ്ടാവുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പിന്നാലെ കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാർ അയൽവീടുകളിലും ഒപ്പം വീട്ടുവളപ്പിലെ കുളത്തിലും പരിശോധന നടത്തുകായിരുന്നു. ഈ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കുളത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകുമെന്ന് വൈക്കം സി.ഐ തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു.