കോട്ടയം ജനറൽ ആശുപത്രിയിൽ 4.8 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നാളെ

കോട്ടയം ജനറൽ ആശുപത്രിയിൽ 4.8 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നാളെ

സ്വന്തം ലേഖകൻ

കോട്ടയം : ജനറൽ ആശുപത്രിയിൽ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 2.5 കോടി രൂപ ചിലവഴിച്ച് ആധുനിക സജ്ജീകരണങ്ങളോടെ നവീകരിച്ച ഔട്ട് പേഷ്യന്റ് അത്യാഹിത വിഭാഗങ്ങളുടെയും ജില്ലാ പഞ്ചായത്ത് 2.3 കോടി ചിലവിട്ട് സ്ഥാപിച്ച ഡിജിറ്റൽ മാമോഗ്രാഫി യൂണിന്റെയും ഔപചാരിക ഉദ്ഘാടനം നാളെ നടക്കും.

രാവിലെ 11ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ വീഡിയോ കോൺഫറൻസ് വഴി ഔട്ട് പേഷ്യന്റ്അത്യാഹിത വിഭാഗങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. ഇതോടനുബന്ധിച്ച് ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഡിജിറ്റൽ മാമോഗ്രാഫി യൂണിറ്റ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സർക്കാർ ജനറൽ ആശുപത്രിയിൽ ഡിജിറ്റൽ മാമോഗ്രാഫി യൂണിറ്റ് സ്ഥാപിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജോസ് കെ മാണി എം.പി ഭദ്രദീപം തെളിക്കും. തോമസ് ചാഴികാടൻ എം പി മുഖ്യ പ്രഭാഷണം നടത്തും.

ജില്ലാ കളക്ടർ എം. അഞ്ജന, മുനിസിപ്പൽ ചെയർപേഴ്‌സൺ ഡോ. പി.ആർ. സോന, മുൻ എം.എൽ.എ വി.എൻ വാസവൻ,ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവർ വിഷിഷ്ടാതിഥികളായി പങ്കെടുക്കും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.ശോഭ സലിമോൻ കോവിഡ് പ്രതിരോധ പ്രവർത്തകരെ ആദരിക്കും, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ സഖറിയാസ് കുതിരവേലിൽ, ലിസമ്മ ബേബി, മാഗി ജോസഫ്, പെണ്ണമ്മ ജോസഫ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ജനറൽ ആശുപത്രി ആർ.എം.ഒ ഡോ. ഭാഗ്യശ്രീ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സണ്ണി പാമ്പാടി, അംഗങ്ങളായ കെ. രാജേഷ്, പി. സുഗതൻ, ജസിമോൾ മനോജ്, മുനിസിപ്പൽ കൗൺസിലർ സാബു പുളിമൂട്ടിൽ, മെഡിക്കൽ സൂപ്രണ്ട് ഡോ. ആർ. ബിന്ദുകുമാരി തുടങ്ങിയവർ പങ്കെടുക്കും.