video
play-sharp-fill

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കാലവർഷം ശക്തമാകും ; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കാലവർഷം ശക്തമാകും ; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കാലവർഷം ശക്തമാകും. തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും ഇടുക്കി ജില്ലയിലും ബുധനാഴ്ച്ച കൊല്ലം ജില്ലയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇതിന്റെ പശ്ചാത്തലത്തിൽ ഇടുക്കിയിലും കൊല്ലത്തും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 3 വരെ കേരളത്തിൽ ആകെ ലഭിക്കാൻ സാധ്യതയുള്ള ശരാശരി മഴ സാധാരണ മഴ ആയിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെപ്റ്റംബർ 4 മുതൽ സെപ്റ്റംബർ 10 വരെയുള്ള രണ്ടാമത്തെ ആഴ്ചയിൽ കേരളത്തിൽ സാധാരണയെക്കാൾ കൂടിയ മഴയാണ് ആകെ ലഭിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

ജൂൺ 1 മുതൽ ഓഗസ്റ്റ് 29 വരെ കേരളത്തിൽ ആകെ ലഭിച്ചത് 1624 മില്ലിമീറ്റർ മഴയാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി വ്യക്തമാക്കി. ഇത് ഈ കാലയളവിൽ ലഭിക്കേണ്ട മഴയുടെ ദീർഘകാല ശരാശരിയേക്കാൾ 8% കുറവാണ്. ഓഗസ്റ്റ് 20 മുതൽ ഓഗസ്റ്റ് 26 വരെയുള്ള ആഴ്ചയിൽ സംസ്ഥാനത്ത് ലഭിച്ച ശരാശരി മഴ സാധാരണ മഴയെക്കാൾ 77% കുറവാണ്.

അതേസമയം സംസ്ഥാനത്ത് അടുത്ത തിങ്കളാഴ്ച്ച മുതൽ ബുധനാഴ്ച്ച വരെ മാഹിയിലും കേരളത്തിലും ഇടിയോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ട്. 24 മണിക്കൂറിനിടയിൽ 11 സെന്റിമീറ്റർ വരെ മഴ ലഭിച്ചേക്കും.