video
play-sharp-fill

ഓണസദ്യയും ഇൻസ്റ്റന്റ് പായസവുമൊക്കെ വിറ്റോളൂ, പക്ഷെ ഭക്ഷ്യ സുരക്ഷാ ലൈസൻസ് നിർബന്ധം : കർശന മാർഗനിർദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ കമ്മിഷണർ

ഓണസദ്യയും ഇൻസ്റ്റന്റ് പായസവുമൊക്കെ വിറ്റോളൂ, പക്ഷെ ഭക്ഷ്യ സുരക്ഷാ ലൈസൻസ് നിർബന്ധം : കർശന മാർഗനിർദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ കമ്മിഷണർ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : തിരുവോണം അടുത്തതോടെ ഓണസദ്യയും ഇൻസ്റ്റന്റ് പായസം വിൽപ്പനയും തകൃതിയായി പുരോഗമിക്കുകയാണ്. എന്നാൽ ഓണസദ്യയും പായസവുമൊക്കെ വിൽക്കാൻ ഇനി ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധമാണ്.

റെഡി ടു ഈറ്റ് പായസം, സദ്യ, ബിരിയാണി എന്നിവ വിൽപനയ്ക്കായി തയാറാക്കാൻ കർശന മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണർ ഉത്തരവിട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർഗനിർദ്ദേശങ്ങൾ ഇവയൊക്കെ

1. പായസം വിൽക്കുന്ന വാഹനത്തിൽ ഫ്രീസർ സംവിധാനം ഉണ്ടായിരിക്കണം.

2. പാലും പാലുൽപന്നങ്ങളും ഉപയോഗത്തീയതി കൃത്യമായി ഉറപ്പുവരുത്തി 70 ഡിഗ്രി ചൂടാക്കിയ ശേഷമേ ഉപയോഗിക്കാവൂ എന്നും മാർഗനിർദ്ദേശത്തിലുണ്ട്.

3. ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റിൽ നിർമാണത്തീയതി, എക്‌സ്പയറി ഡേറ്റ്, വില, തൂക്കം, സ്ഥാപന മേൽവിലാസം, എഫ്.എസ.്എസ.്എ.ഐ നമ്പർ, ഫോൺ നമ്പർ എന്നിവ പ്രദർശിപ്പിക്കണം.

4. ജലപരിശോധന നടത്തിയതിന്റെ റിപ്പോർട്ട് ഹാജരാക്കിയാൽ മാത്രമേ ലൈസൻസ് അനുവദിക്കൂ
5. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകണം നിർമാണം. അസുഖങ്ങളുള്ള ജോലിക്കാരെ ഒഴിവാക്കണം.
6. ബിരിയാണിയും സദ്യയും ചൂടോടെ തന്നെ വിൽക്കണം.
7.പ്ലാസ്റ്റിക് കവറുകൾ, ടിൻ എന്നിവ ഉപയോഗിക്കരുത്.
8. ഗുണനിലവാരത്തെക്കുറിച്ചു പരാതികളുണ്ടെങ്കിൽ അറിയിക്കാൻ: 8943346188.