video
play-sharp-fill

കൊവിഡ് നിയന്ത്രണ വിധേയമാകാതെ കോട്ടയം : കോട്ടയത്ത് 126  പേര്‍ക്കു കൂടി കോവിഡ്: 118 പേർക്കും സമ്പർക്ക രോഗം

കൊവിഡ് നിയന്ത്രണ വിധേയമാകാതെ കോട്ടയം : കോട്ടയത്ത് 126 പേര്‍ക്കു കൂടി കോവിഡ്: 118 പേർക്കും സമ്പർക്ക രോഗം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം ജില്ലയില്‍ 126 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ ബാധിച്ച 118 പേരും സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ എട്ടു പേരും ഉള്‍പ്പെടുന്നു.

കോട്ടയം മുനിസിപ്പാലിറ്റിയില്‍ സമ്പര്‍ക്കം മുഖേന 22 പേര്‍ക്ക് രോഗം ബാധിച്ചു. ആര്‍പ്പൂക്കര -10, കുമരകം -7, മുണ്ടക്കയം, തലപ്പലം, ഈരാറ്റുപേട്ട – 6 വീതം തൃക്കൊടിത്താനം, കൂരോപ്പട -5 വീതം എന്നിവയാണ് സമ്പര്‍ക്ക വ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

81 പേര്‍ രോഗമുക്തരായി. നിലവില്‍ 1311 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 3543 പേര്‍ക്ക് രോഗം ബാധിച്ചു. 2229 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ആകെ 13124 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.