
പതിനഞ്ചുകാരിയെ പീഡിപ്പിച്ച പിതാവ് പൊലീസ് പിടിയിൽ ; സംഭവം തിരുവല്ലയിൽ
സ്വന്തം ലേഖകൻ
തിരുവല്ല : പുളിക്കീഴിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ് പൊലീസ് പിടിയിൽ. പതിനഞ്ചുകാരിയെ പെൺകുട്ടിയുടെ മാതാവ് വിദേശത്ത് ജോലിചെയ്തിരുന്ന സമയത്താണ് മകളെ ഇയാൾ പീഡനത്തിന് ഇരയാക്കിയത്.
ബന്ധുക്കളോടാണ് പെൺകുട്ടി ആദ്യം പീഡന വിവരം വെളിപ്പെടുത്തിയത്. പെൺകുട്ടി പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടിയും ഇളയ സഹോദരനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അധികം സൗകര്യങ്ങളില്ലാത്ത വീട്ടിൽ ഒരു മുറിയിൽ തന്നെയാണ് മൂന്നുപേരും ഉറങ്ങിയിരുന്നത്.
ഇയാൾ ജോലി കഴിഞ്ഞ് മദ്യപിച്ചെത്തുന്ന പല ദിവസങ്ങളിലും പെൺകുട്ടിയെ ഉപദ്രവിക്കുമായിരുന്നുവെന്നും പെൺകുട്ടി പൊലീസിൽ പരാതിയിലുണ്ട്. ഇതേതുടർന്ന് ഇയാൾ കഴിഞ്ഞദിവസം പെൺകുട്ടിയുമായി വഴക്കുണ്ടാക്കി.
ഇതിന് പിന്നാലെ പീഡനവിവരം പെൺകുട്ടി അമ്മയോടും അടുത്ത മറ്റ് ബന്ധുക്കളോടും വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കളുടെ നിർദേശപ്രകാരം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.