
കുടിയന്മാരെ കരുതിയിരിക്കുക, രണ്ടരലക്ഷം കെയ്‌സ് കാലാഹരണപ്പെട്ട ബിയറുകള്‍ കേരളത്തില്‍ കെട്ടിക്കിടക്കുന്നു, കനത്ത വരുമാനനഷ്ടം, നശിപ്പിക്കുകയല്ലാതെ മാര്‍ഗ്ഗമില്ല!
സ്വന്തം ലേഖകൻ
കോട്ടയം : കേരളത്തിലെ ബിവറേജസ് കോര്‍പ്പറേഷന്‍ വെയര്‍ഹൗസുകളിലായി ബിയറുകള്‍ വന്‍ തോതില്‍ കെട്ടിക്കിടക്കുന്നു. രണ്ടരലക്ഷം കെയ്‌സ് ബിയറുകളാണ് കൊറോണയെ തുടര്‍ന്നുണ്ടായ വ്യാപാര പ്രതിസന്ധിയില്‍ കാലാഹരണപ്പെട്ടു കിടക്കുന്നത്. വീഡിയോ ഇവിടെ കാണാം.
അതായത്, എക്‌സ്‌പെയറി ഡേറ്റ് കഴിഞ്ഞിരിക്കുന്നു എന്നര്‍ത്ഥം. ഇനി ഉപയോഗിക്കാന്‍ കഴിയില്ല. ഇത്രത്തോളം തന്നെ 300 ഔട്ട്‌ലെറ്റുകളിലും അത്രത്തോളം ബിയര്‍ പാര്‍ലറുകളിലും അറുനൂറോളം ബാറുകളിലുമായി കിടക്കുന്നുണ്ടാകുമെന്നാണ് അനൗദ്യോഗിക കണക്ക്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് കൂട്ടത്തോടെ നശിപ്പിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമൊന്നുമില്ല. ഇങ്ങനെ വന്നാല്‍ കേരളത്തിലെ പൊതുഖജനാവിന് ഉണ്ടാകുന്നത് കോടികളുടെ നഷ്ടമാവും. കേരള സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ വെബ്‌സൈറ്റിലെ സ്ഥിതിവിവര കണക്കിലാണ് ഈ വിവരമുള്ളത്.
ബിയര്‍ പ്രേമികളെ ആശങ്കയിലാഴ്ത്തുന്ന എക്‌സ്‌ക്ലൂസീവ് വാര്‍ത്തയുടെ വിശദമായ വിവരത്തിന് വീഡിയോ കാണുക-