video
play-sharp-fill

മാലിന്യ നീക്കം കൃത്യമാകുന്നില്ല: അയർക്കുന്നം വികസന സമിതി പ്രതിഷേധിച്ചു

മാലിന്യ നീക്കം കൃത്യമാകുന്നില്ല: അയർക്കുന്നം വികസന സമിതി പ്രതിഷേധിച്ചു

Spread the love

തേർഡ് ഐ ബ്യൂറോ

അയർക്കുന്നം,: അയർക്കുന്നം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യ സമാഹാരണത്തിനായി സ്ഥാപിച്ചിരിക്കുന്ന മിനി എം സി എഫുകൾ മാലിന്യങ്ങൾ കൃത്യ സമയത്ത് നീക്കം ചെയ്യാത്തതിനാൽ നിറഞ്ഞു കവിഞ്ഞു റോഡിൽ നിരന്നു കിടന്നു ആരോഗ്യ പ്രശ്‌നങ്ങൾക്കു കാരണമാകുന്നതായി അയർകുന്നം വികസന സമിതി പരാതി നൽകി.

മാലിന്യ നിർമാർജനത്തിനായി ലക്ഷ കണക്കിന് പണം മുടക്കി സ്ഥാപിച്ച യൂണിറ്റുകൾ പലതിലും മാലിന്യം നീക്കം ചെയ്യാതെ കുന്നു കൂടി പുറത്തേക്കു ചിതറി കിടന്നു ദുർഗന്ധം വമിക്കുന്ന നിലയിലാണുള്ളത്. ഉചിത സമയത്ത് മാലിന്യം നീക്കം ചെയ്യുന്നതിൽ പഞ്ചായത്ത് അധികൃതർ നടത്തുന്ന വീഴ്ച അപലപനീയവും കുറ്റകരവുമാണെന്നു അയർകുന്നം വികസന സമിതി പ്രസിഡന്റ് ജോയി കൊറ്റത്തിൽ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യാതെ കൂടി കിടന്ന് അടുത്തുള്ള പുര യിടങ്ങളിലേക്കും തോടുകളിലേകും ഒഴുകി എത്തി സാംക്രമിക രോഗങ്ങൾക്കു ഇടയാകുന്ന നിലയിലാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത കാലത്ത് മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ച അയർകുന്നം പഞ്ചായത്ത് അമയന്നൂരിൽ മാലിന്യ സമഹാരണത്തിനായി വാടകക്ക് എടുത്ത മുറിയിലും പ്രിസരപ്രദേശത്തും മാസങ്ങളായി മാലിന്യം നിരന്നു കിടക്കുകയാണ്.

പഞ്ചായത്തിന്റെ ഈ കൃത്യവിലോപം പ്രതിഷേധർഹമാണെന്നും അടിയന്തരമായി മാലിന്യങ്ങൾ നീക്കാത്ത പക്ഷം പഞ്ചായതിനെതിരെ നിയമ നടപടികളും സമര പരിപാടികളും നടത്തുവാൻ അയർകുന്നം വികസന സമിതി തീരുമാനിച്ചതായി സെക്രെട്ടറി അഡ്വ കെ എസ് മുരളീകൃഷ്ണൻ അറിയിച്ചു.

യോഗത്തിൽ ജോണി എടാട്ട്, എം ജി ഗോപാലൻ, എബ്രഹാം ഫിലിപ്പ്, കെ സി ഐപ്പ്, ജോണി കുട്ടി മാമൻ, ജോസ് വതല്ലൂർ, ബിജു പറപ്പള്ളിൽ എന്നിവർ സംസാരിച്ചു.