video
play-sharp-fill

പെണ്‍കുട്ടികളുടെ ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ നിന്ന് വരുന്ന ഫ്രണ്ട് റിക്വസ്റ്റ് കണ്ട് പുളകിതാനാകാൻ വരട്ടെ: ഫേസ്ബുക്കിൽ ഹണി ട്രാപ്പ് വലയൊരുക്കി കാത്തിരിക്കുന്നത് ഉത്തരേന്ത്യൻ സംഘം: മുന്നറിയിപ്പുമായി പൊലീസ്

പെണ്‍കുട്ടികളുടെ ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ നിന്ന് വരുന്ന ഫ്രണ്ട് റിക്വസ്റ്റ് കണ്ട് പുളകിതാനാകാൻ വരട്ടെ: ഫേസ്ബുക്കിൽ ഹണി ട്രാപ്പ് വലയൊരുക്കി കാത്തിരിക്കുന്നത് ഉത്തരേന്ത്യൻ സംഘം: മുന്നറിയിപ്പുമായി പൊലീസ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഫേസ്ബുക്കില്‍ ഹണിട്രാപ്പ് വലയൊരുക്കി ഉത്തരേന്ത്യന്‍ സംഘം വ്യാപകമാകുന്നതായി റിപ്പോർട്ട്. ഇത്തരത്തിൽ നൂറിലധികം പേര്‍ വഞ്ചിക്കപ്പെട്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

വീഡിയോ കോളിലൂടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്. ഇതിന് പിന്നില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ വലിയ സംഘങ്ങളുണ്ടെന്ന് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടികളുടെ ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ നിന്നാണ് ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നത്. അത് ‘ആക്സപ്റ്റ്’ ചെയ്‌താൽ ഇന്‍ബോക്‌സില്‍ സന്ദേശങ്ങളെത്തും.

അശ്ലീല സംഭാഷണങ്ങളിലൂടെ സൗഹൃദം ഉണ്ടാക്കിയ ശേഷം പിന്നെ വീഡിയോ കോളില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ച്‌ വിശ്വാസമാര്‍ജിക്കുകയും ചെയ്യും. പലരും സ്വന്തം നഗ്‌നദൃശ്യങ്ങള്‍ പങ്കുവെക്കുന്നതോടെ ഇത് പകർത്തിയ ശേഷം ഭീഷണിയും, വിലപേശലും നടത്തി പണം തട്ടിയെടുക്കുകയാണ് ചെയ്യുന്നത്.

സംസ്ഥാനത്ത് സമൂഹ മാധ്യമങ്ങളിലൂടെയുള്ള കുറ്റ കൃത്യങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.