play-sharp-fill
നിറം കറുപ്പായതിനാൽ കൂട്ടുകാർ കളിയാക്കി ; മനോവിഷമത്താൽ ബിരുദ വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ചു

നിറം കറുപ്പായതിനാൽ കൂട്ടുകാർ കളിയാക്കി ; മനോവിഷമത്താൽ ബിരുദ വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം : നിറം കറുപ്പായതിനാൽ കൂട്ടുകാർ കളിയാക്കിയതിന്റെ മനോവിഷമത്തിൽ ബിരുദ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. നെടുമങ്ങാട് കൊപ്പം അരശുപറമ്പ് സരസ്വതിഭവനിൽ എസ്എസ് ആരതി(19) ആണ് മരിച്ചത്.


ആരതിയെ കഴിഞ്ഞ ദിവസം കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വൈകിട്ട് അച്ഛനും അമ്മയും വീട്ടിലിൽ ഇല്ലാതിരുന്ന സമയത്താണ് ആരതി ഫാനിൽ തൂങ്ങിമരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇളയ സഹോദരി ആവണി ആ സമയത്ത് കുളിമുറിയിലായിരുന്നു. പുറത്തുവന്നപ്പോഴാണ് ഷാളിൽ തൂങ്ങിയ നിലയിൽ ആരതിയെ കണ്ടത്.

ഉടൻചന്നെ ഫാനിലെ കെട്ടു മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ജീവൻ രംക്ഷിക്കാൻ സാധിക്കാതെ വരികെയായിരുന്നു.

വീടിനുള്ളിൽ നിന്നും ആരതി എഴുതിയ ആത്മഹത്യാ കുറിപ്പും കണ്ടെത്തി. നിറം കറുപ്പായതിനാൽ ആർക്കും തന്നോട് സ്‌നേഹമില്ല എന്നാണ് ആത്മഹത്യാ കുറിപ്പിൽ എഴുതിയിരിക്കുന്നത്.

നിറത്തെക്കുറിച്ചുള്ള അപകർഷതാബോധമാകാം അത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്വകാര്യ വാഹന ഡ്രൈവർ സതീഷ്‌കുമാറിന്റേയും സിന്ധുവിന്റേയും മകളാണ്.

പഠിക്കാൻ മുടുക്കിയായിരുന്നു ആരതി എന്നാണ് അധ്യാപകർ പറയുന്നത്. സംഭവം നടന്ന ദിവസം രാവിലെ നടന്ന ഇംഗ്ലീഷ് ഓൺലൈൻ ക്ലാസിലും ആരതി പങ്കെടുത്തിരുന്നു

Tags :