പവർ ബാങ്ക് ഓർഡർ ചെയ്ത നബീലിന് 8000 രൂപയുടെ ഫോൺ കിട്ടിയെങ്കിൽ സീലിങ്ങ് ഫാൻ ഓർഡർ ചെയ്ത ഇർഷാദിന് കിട്ടിയത് ഹാൻഡ് വാഷ് ; ഉപഭോക്താക്കൾക്ക് മുട്ടൻപണി കൊടുത്ത് ആമസോൺ
സ്വന്തം ലേഖകൻ
മലപ്പുറം: സ്വാതന്ത്ര്യദിന സമ്മാനമായി കോട്ടക്കൽ എടരിക്കോട്ടെ നബീൽ നാഷിദ് ആമസോണിൽനിന്ന് അബദ്ധത്തിൽ ഫോൺ കിട്ടിയപ്പോൾ തിരൂർക്കാട് ഇർഷാദ് മേലേതിൽ എന്നയാൾക്ക് കിട്ടിയത് മുട്ടൻപണിയും.
ചുമരിൽ ഫിറ്റ് ചെയ്യുന്ന 1700 രൂപയുടെ ക്രോംപ്റ്റൺ ഫാൻ ഓർഡർ ചെയ്ത ഇർഷാദിന് കിട്ടിയത് 199 രൂപയുടെ ലൈഫ് ബോയ് ഹാൻഡ് വാഷ് പാക്കറ്റാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആഗസ്റ്റ് 15ന് പാർസൽ വീട്ടിലെത്തുകയും ചെയ്തു. എന്നാൽ വിതരണക്കാരൻ പോയ ശേഷം പെട്ടി തുറന്ന് നോക്കിയപ്പോഴാണ് സാധനം മാറിയ കാര്യം അറിഞ്ഞത്. ഉടൻ തന്നെ കമ്പനിയിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. കൂടാതെ ഫേസ്ബുക്കിലും ട്വിറ്ററിലും ചിത്ര സഹിതം വിഷയം പോസ്റ്റും ചെയ്തു.
തന്റെ ആരോഗ്യസംരക്ഷണത്തിൽ ഇത്രയധികം കരുതൽ കാണിക്കുന്ന നിങ്ങളെ അഭിനന്ദിക്കുന്നു’ എന്ന കുറിപ്പോടെ ആമസോണിനെ ടാഗ് ചെയ്താണ് ഇർഷാദ് ഫേസ്ബുക്ക് പോസ്റ്റിട്ടത്.എന്നാൽ അമളി പിണഞ്ഞതിൽ ക്ഷമ ചോദിച്ച കമ്പനി അധികൃതരും രംഗത്ത് വിഷയം ഉടൻ പരിഹരിക്കാമെന്ന് കമന്റ് ചെയ്തിട്ടുണ്ട്.
1400 രൂപയുടെ പവർബാങ്ക് ഓർഡർ ചെയ്ത കോട്ടക്കൽ എടരിക്കോട് സ്വദേശി നബീൽ നാഷിദിന് അതിനുപകരം 8,000 രൂപ വിലമതിക്കുന്ന ഫോണായിരുന്നു. അബദ്ധം പറ്റിയത് നബീൽ ആമസോണിനെ അറിയിച്ചപ്പോൾ ‘ആ ഫോൺ താങ്കൾ തന്നെ ഉപയോഗിേച്ചാളൂ’ എന്നാണ് മറുപടി നൽകിയത്.