പട്ടിക്ക് ഭക്ഷണം കൊടുത്തില്ലെന്ന് ആരോപിച്ച് തർക്കവും മർദ്ദനവും ; തർക്കത്തെ തുടർന്ന് മദ്യപാനി കൊലപ്പെടുത്തിയത് സ്വന്തം മകനെ : പിതാവിന്റെ കത്തികുത്തിൽ ഷാരോൺ മരിച്ചത് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

 

പയ്യാവൂർ: പട്ടിക്ക് തീറ്റ കൊടുത്തില്ലെന്ന് ആരോപിച്ച് ഉണ്ടായ തർക്കത്തെ തുടർന്ന് മദ്യലഹരിയിലായിരുന്ന പിതാവിന്റെ കുത്തേറ്റ് മകൻ മരിച്ചു. പയ്യാവൂർ ഉപ്പുപടന്നയിലെ ഷാരോണാണ് (20) അച്ഛന്റെ കത്തിക്കുത്തിൽ ദാരുണാന്ത്യം സംഭവിച്ചത്.

അച്ഛൻ പേരകത്തനാടി സജിയാണ് (53) മകനെ കുത്തിക്കൊലപ്പെടുത്തിയത്. കേസിൽ സജിയെ പയ്യാവൂർ പൊലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ വിദേശത്തായതിനാൽ സജിയും മക്കളും മാത്രമാണ് വീട്ടിലുള്ളത്. മദ്യപിച്ച് വീട്ടിലെത്തുന്ന സജി മക്കളെ പതിവായി ഉപദ്രവിക്കാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. സംഭവത്തിന്റെ തലേദിവസം മക്കളുമായുണ്ടായ വഴക്കിനിടയിൽ സജിക്ക് വീണ് പരിക്കേറ്റിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

വൈകുന്നേരം മദ്യപിച്ച് വീട്ടിലെത്തിയ സജി പട്ടിക്ക് തീറ്റ കൊടുത്തില്ലെന്നാരോപിച്ച് വഴക്കുണ്ടാക്കി. ഇതിനിടയിൽ കൈയിൽ കരുതിയ കത്തിയുപയോഗിച്ച് ഷാരോണിനെ കുത്തുകയായിരുന്നു.

തുടർന്ന് ഷാരോണിനെ നാട്ടുകാർ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അമ്മ: സിൽജ (നഴ്‌സ്, ഇറ്റലി). സഹോദരൻ: ഷാർലറ്റ് (വിദ്യാർത്ഥി). കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പരിശോധനയ്ക്കുശേഷം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മാലൂർ പോത്തുകുഴിയിലെ സെയ്ന്റ് മാക്‌സ്മില്യൻ കോൾബെ ദേവാലയ സെമിത്തേരിയിൽ സംസ്‌കരിക്കും