video
play-sharp-fill

വിദ്യാർഥിവിരുദ്ധ നിലപാടുകൾ പിൻവലിക്കുവാൻ എംജി സർവകലാശാല അധികൃതർ തയ്യാറാവണം :- എ ബി വി പി

വിദ്യാർഥിവിരുദ്ധ നിലപാടുകൾ പിൻവലിക്കുവാൻ എംജി സർവകലാശാല അധികൃതർ തയ്യാറാവണം :- എ ബി വി പി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ബി.എഡ് വിദ്യാർഥികളുടെ ഇന്റേൺഷിപ്പുമായി ബന്ധപ്പെട്ട് എം ജി സർവ്വകലാശാല നടത്തിയ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾ പിൻവലിക്കാൻ അധികൃതർ തയ്യാറാവണം എന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി വിഷ്ണു ആവശ്യപ്പെട്ടു.
ബി.എഡ്  കോഴ്‌സിൽ ഏറ്റവും പ്രാധാനമാണ്  രണ്ടാം വർഷത്തിലെ മൂന്നാം സെമസ്റ്ററിൽ നടക്കുന്ന ഇന്റേൺഷിപ്പ്.

ഈയൊരു ഇന്റേൺഷിപ്പിനെ  മുൻനിർത്തിയാണ് ഓരോ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളുടെയും ഭാവി കിടക്കുന്നത്. ഇത്തരമൊരു കോവിഡ് പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സുകൾ എത്രമാത്രം ബുദ്ധിമുട്ടിയാണ് നടക്കുന്നതെന്ന്  അറിഞ്ഞിട്ടും നിലവിൽ  എംജി സർവകലാശാലയുടെ കീഴിൽ ബി.എഡ്  പഠിച്ചുകൊണ്ടിരിക്കുന്ന (2019-2021) ബാച്ചുകൾക്ക് ഇന്റേൺഷിപ്പ് ഓൺലൈനായി നടത്താനാണു  സർവകലാശാല തീരുമാനിച്ചിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് ബി.എഡ് വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം അവരുടെ ഗുണകരമായ വിദ്യാഭ്യാസത്തെ തകർക്കുന്ന തീരുമാനമാണ്. കാരണം, ഓരോ വർഷവും ബി.എഡ്  പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളിൽ ഏറ്റവും കൂടുതൽ മനോധൈര്യം കാണുന്നത് അവർക്കു നേരിട്ടു ലഭിച്ചിട്ടുള്ള അനുഭവങ്ങളിലൂടെയാണ്. ഇതെല്ലാം അറിഞ്ഞിട്ടും ഈ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ഇന്റേൺഷിപ്പ്  നടത്തുന്ന  സർവകലാശാലയുടെ തീരുമാനത്തെ അംഗീകരിക്കാനാവില്ല.

ആയതിനാൽ ഈ വിദ്യാർത്ഥികളുടെ നിലവിൽ നിശ്ചയിച്ചിരിക്കുന്ന ഇന്റേൺഷിപ്പ് മറ്റ് സർവകാലാശാലകളിൽ  നിശ്ചയിച്ചിരിക്കുന്നതുപോലെ വിദ്യാർഥികൾക്ക് ഗുണകരമാകുന്ന അനുയോജ്യമായ മറ്റൊരു  സമയത്തേക്ക് മാറ്റി വെക്കാൻ സർവകലാശാല തയ്യാറാവണം.

അതോടൊപ്പംതന്നെ സർവകലാശാല പരീക്ഷകൾ നടത്തുവാൻ കാണിച്ച ആവേശമൊന്നും വിദ്യാർഥികളുടെ  പരീക്ഷാ ഫലപ്രഖ്യാപനത്തിൽ എംജി സർവകലാശാല അധികൃതർ കാണിക്കാത്തത്  പ്രതിഷേധാർഹമാണ്. അവസാന സെമസ്റ്റർ ബിരുദ വിദ്യാർത്ഥികളുടെ പരീക്ഷാഫലം എത്രയും വേഗം പ്രസിദ്ധീകരിക്കാൻ സർവ്വകലാശാല തയ്യാറാകണം.

വിദ്യാർഥികളുടെ തുടർവിദ്യാഭ്യാസത്തിന് വെല്ലുവിളി ഉയർത്തുന്ന ധിക്കാരം അവസാനിപ്പിക്കാൻ സർവകലാശാല അധികൃതർ തയ്യാറാവണമെന്നും,
അടിയന്തരമായി ബിരുദവിദ്യാർഥികളുടെ പരീക്ഷാഫലം പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.