video
play-sharp-fill

ബി.എം.ഡബ്യു എൻജിൻ വലിച്ച് കയറ്റിയത് മുഴുവൻ റോഡിലെ  ചെളി: ഒന്നും ചെയ്യാതെ പഴി കേട്ടെന്ന് ജെർമ്മൻ ടെക്ക് സർവീസ് സെൻ്റർ: ക്യാമറയിൽ അരിച്ചു പെറുക്കിയിട്ടും തട്ടിപ്പിന് തെളിവില്ല: വണ്ടി നന്നാക്കാൻ മൂന്ന് ലക്ഷം ചോദിച്ചെന്ന് കേട്ട് അന്തം വിട്ട് കമ്പനി; ജെർമ്മൻ ടെക്കിന്റെ വിശദീകരണം ഇങ്ങനെ

ബി.എം.ഡബ്യു എൻജിൻ വലിച്ച് കയറ്റിയത് മുഴുവൻ റോഡിലെ ചെളി: ഒന്നും ചെയ്യാതെ പഴി കേട്ടെന്ന് ജെർമ്മൻ ടെക്ക് സർവീസ് സെൻ്റർ: ക്യാമറയിൽ അരിച്ചു പെറുക്കിയിട്ടും തട്ടിപ്പിന് തെളിവില്ല: വണ്ടി നന്നാക്കാൻ മൂന്ന് ലക്ഷം ചോദിച്ചെന്ന് കേട്ട് അന്തം വിട്ട് കമ്പനി; ജെർമ്മൻ ടെക്കിന്റെ വിശദീകരണം ഇങ്ങനെ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: വെള്ളം കയറിയ ബി.എം.ഡബ്യു അറ്റകുറ്റപണി നടത്താൻ മൂന്നര ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന വിവാദത്തിൽ വിശദീകരണവുമായി ഗാന്ധിനഗറിലെ ജെർമ്മൻ ടെക്ക് സർവീസ് സെന്റർ. ജെർമ്മൻ ടെക്ക് മാനേജ്‌മെന്റിന്റെ അഭ്യർത്ഥന പ്രകാരം സർവീസ് സെന്റർ സന്ദർശിച്ച തേർഡ് ഐ ന്യൂസ് ലൈവ് റിപ്പോർട്ടർ നടത്തിയ പരിശോധനയിൽ, വാഹനത്തിൽ ക്രമക്കേടുകൾ ഒന്നും നടന്നിട്ടില്ലെന്നു കണ്ടെത്തി. സ്ഥാപനത്തിലെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ച തേർഡ് ഐ ന്യൂസ് റിപ്പോർട്ടർ വാഹനം സർവീസ് സെന്ററിനുള്ളിലേയ്ക്കു കയറ്റിയിട്ടു പോലുമില്ലെന്നു ജെർമ്മൻ ടെക്ക് സർവീസ് സെന്ററിന്റെ വാദം ശരിയാണെന്നും കണ്ടെത്തി.

കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടരയോടെ സർവീസ് സെന്ററിൽ എത്തിയ വാഹനം പിറ്റേന്നു രാവിലെ പത്തു മണിവരെ സർവീസ് സെന്ററിനു മുന്നിലുണ്ടായിരുന്നെന്നു സി.സി.ടിവി ക്യാമറകൾ വ്യക്തമാക്കുന്നു. മറിച്ചുള്ള പ്രചാരണങ്ങൾ എല്ലാം അടിസ്ഥാന രഹിതമാണെന്നും ജെർമ്മൻ ടെക്ക് ഉടമ മാത്യു തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച വൈകിട്ടാണ് എം.സി റോഡിൽ കടുത്തുരുത്തി ആപ്പാഞ്ചിറയിൽ നിന്നും ബി.എം.ഡബ്യു വെള്ളം കയറി തകരാറിലായതായി വിളിച്ചു പറഞ്ഞത് എന്നു ജെർമ്മൻ ടെക്ക് ഉടമകൾ പറയുന്നു. കാർ ഉടമ എന്നു പരിചയപ്പെടുത്തിയ വ്യക്തിയാണ് ഇത്തരത്തിൽ ഫോണിൽ വിളിച്ചത്. രാത്രി തന്നെ വാഹനം നോക്കി നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ, ആറു മണി കഴിഞ്ഞിരുന്നതിനാൽ സർവീസ് സെന്ററിൽ ആളില്ലെന്നു വ്യക്തമാക്കി.

എന്നാൽ, രാത്രി തന്നെ വാഹനം സർവീസ് സെന്ററിലേയ്ക്കു മാറ്റണമെന്നു ബി.എം.ഡബ്യുവിന്റെ ഉടമയെന്നു പരിചയപ്പെടുത്തിയ ആളുടെ നിർദേശാനുസരണം, ക്രെയിൻ സർവീസിന്റെ ക്രെയിൻ ഉപയോഗിച്ച് വാഹനം കെട്ടിവലിച്ച് ഗാന്ധിനഗറിലെ ജെർമ്മൻ ടെക്ക് വർക്ക്‌ഷോപ്പിൽ എത്തിച്ചു. സർവീസ് സെന്ററിന്റെ മുറ്റത്ത് മാത്രമാണ് വാഹനം ഇട്ടിരുന്നത്. രാത്രിയിൽ യാതൊരു വിധ ജോലികളും ചെയ്തില്ല.

രാവിലെ പത്തരയോടെയാണ് രണ്ടു പേർ സർവീസ് സെന്ററിൽ എത്തി. ഇവരുടെ മുന്നിൽ വച്ചു തന്നെ വാഹനത്തിന്റെ ബോണറ്റ് തുറന്നു. എയർ ഫിൽറ്റർ ബോഡി പൊക്കി. ഈ സമയം എയർ ഫിൽഡർ കുതിർന്ന് ഇരിക്കുകയായിരുന്നു. ഇത് തുറക്കുന്നതും പരിശോധിക്കുന്നതും സി.സി.ടി.വി ക്യാമറയിൽ വ്യക്തമായി കാണാം. എയർ ഫിൽട്ടർ ബോഡി പൊക്കിയതിനു പിന്നാലെ ഇത് മുഴുവനും വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ് എന്നു ടെക്‌നീഷ്യൻ പറഞ്ഞു. റോഡിലെ ചെളി അടക്കം ഉള്ളിലേയ്ക്കു വലിച്ചു കയറ്റിയിരിക്കുകയാണ് എന്നു കണ്ടെത്തി.ഇത് വന്നയാളെ കാണിച്ച് ബോധ്യപ്പെടുത്തിയതായും ജെർമ്മൻ ടെക്ക് ഉടമ മാത്യുവും ജീവനക്കാരും പറയുന്നു.

ഈ സാഹചര്യത്തിൽ എൻജിൻ അഴിക്കാതെ ഒന്നും ചെയ്യാനാവില്ലെന്നു കാറിന്റെ ഉടമയോട് പറഞ്ഞു. കൂടുതൽ വിശദീകരണത്തിനായി ബി.എം.ഡബ്യു ഔദ്യോഗിക സർവീസ് സെന്ററിനെ ബന്ധപ്പെട്ട അന്വേഷിക്കാനും ഉടമയോട് നിർദേശിച്ചു. നോർമ്മൽ കേസിൽ ഇൻഷ്വറൻസ് ലഭിക്കില്ല, റോഡിൽ ഓടുമ്പോൾ വെള്ളം കയറിയാൽ നെഗ്‌ളിജൻസ് ഡ്രൈവിംങ് എന്നു പറയുമെന്നും അദ്ദേഹം പറഞ്ഞു. ബി.എം.ഡബ്യു പുതിയ എൻജിൻ മാറ്റി വയ്ക്കുക മാത്രമാണ് ചെയ്യുന്നത്, എൻജിൻ പണി ചെയ്യില്ലെന്നും ജെർമ്മൻ ടെക്ക് ഉടമ, ബി.എം.ഡബ്യു ഉടമയെ അറിയിച്ചു.

വാഹനം പണിയണമെങ്കിൽ എത്രരൂപയാകുമെന്നു ഉടമ ചോദിച്ചു. എന്നാൽ, പരിശോധിച്ച ശേഷം മാത്രമേ എത്രരൂപയാകൂ എന്നും ഉടമയോട് അറിയിച്ചു. ആവശ്യമെങ്കിൽ വാഹനം സ്റ്റാർട്ട് ചെയ്തു നോക്കിയെങ്കിൽ മാത്രമേ ഇത് അറിയാൻ സാധിക്കൂ എന്നും പറഞ്ഞു. എന്നാൽ, ബി.എം.ഡബ്യുവിന്റെ ഉടമ വാഹനം സ്റ്റാർട്ട് ചെയ്തില്ല. സർവീസ് സെന്റർ അധികൃതരെ കൊണ്ടു സ്റ്റാർട്ട് ചെയ്യാനും സമ്മതിച്ചില്ല. തുടർന്നു, ഉടമയുടെ മറ്റൊരു കസിൻ വിളിച്ച് വാഹനം ഔദ്യോഗിക സർവീസ് സെന്ററിൽ കൊണ്ടു പോകാനും നിർദേശിച്ചു.

ഇത് അനുസരിച്ച് ക്രെയിൻ വന്നപ്പോൾ വാഹനം വലിച്ചു കയറ്റാൻ നിർദേശിച്ചു. എന്നാൽ, ഓട്ടോമാറ്റിക് വാഹനം ആയതിനാൽ വലിച്ചു കയറ്റാൻ സാധിച്ചില്ല. ഈ സാഹചര്യത്തിൽ ജെർമ്മൻ ടെക്കിന്റെ ടെക്‌നീഷ്യൻ ഇടപെട്ടാണ് വാഹനം ന്യൂട്രൽ ആക്കി നൽകിയത്. ഇത്തരത്തിൽ വാഹനം കൊണ്ടു പോകുക മാത്രമാണ് ചെയ്തത്.

ഇതെല്ലാം സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ഇത്തരത്തിൽ നടന്ന സംഭവങ്ങൾക്കു ശേഷം മറിച്ചുള്ള ആരോപണം ഉണ്ടായത് എന്തുകൊണ്ടാണെന്നു അറിയില്ലെന്നും ജെർമ്മൻ ടെക്ക് അധികൃതർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. ബി.എം.ഡബ്യുവിന്റെ ഉടമയുമായി യാതൊരു വിധ പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. തർക്കങ്ങൾ ഒന്നുമില്ലാതെ സൗഹാർദപരമായ അന്തരീക്ഷത്തിലാണ് ഇവിടെ നിന്നും പിരിഞ്ഞത്. പിന്നീട്, എന്തു സംഭവിച്ചു എന്നറിയില്ലെന്നും മറ്റെന്തെങ്കിലും തെറ്റിധാരണ ഉണ്ടായതാവും പ്രശ്‌നത്തിനു കാരണമെന്നും ജെർമ്മൻടെക്ക് അധികൃതർ പറഞ്ഞു.