video
play-sharp-fill

രണ്ട് മാസം പ്രായമായ കുഞ്ഞുമായി കിണറ്റിൽ ചാടി യുവതിയുടെ ആത്മഹത്യാ ശ്രമം ; വെള്ളത്തിനടിയിലേക്ക് താഴ്ന്ന കുഞ്ഞിന് ദാരുണാന്ത്യം : സംഭവം മലപ്പുറത്ത്‌

രണ്ട് മാസം പ്രായമായ കുഞ്ഞുമായി കിണറ്റിൽ ചാടി യുവതിയുടെ ആത്മഹത്യാ ശ്രമം ; വെള്ളത്തിനടിയിലേക്ക് താഴ്ന്ന കുഞ്ഞിന് ദാരുണാന്ത്യം : സംഭവം മലപ്പുറത്ത്‌

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: രണ്ട് മാസം പ്രായമുള്ള കുഞ്ഞുമായി യുവതിയുടെ ആത്മഹത്യാ ശ്രമം. കുഞ്ഞുമായി കിണറ്റിലേക്ക് ചാടിയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

മലപ്പുറം പാണ്ടിക്കാട് എറിയാട്ടിലെ തൊടീരി ശിവന്റെ മകൾ ആതിര (26)യാണു തറവാട്ടുവീട്ടിലെ കിണറ്റിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആത്മഹത്യയ്ക്ക് ശ്രമിച്ച ആതിരയെ വീട്ടുകാരും സമീപവാസികളും ചേർന്നാണ് രക്ഷപ്പെടുത്തിയത്. അഗ്‌നിരക്ഷാസേനയും ട്രോമ കെയറും പൊലീസ് വൊളന്റിയർമാരും ചേർന്നാണ് കുഞ്ഞിന്റെ മൃതദേഹം ഒന്നര മണിക്കൂറിനു ശേഷമാണ് പുറത്തെടുത്തത്.

കരുവാരക്കുണ്ട് സ്വദേശിയായ രാജേഷാണ് യുവതിയുടെ ഭർത്താവ്. പ്രസവത്തിന് ശേഷം ആതിര സ്വന്തം വീട്ടിലായിരുന്നു. കുഞ്ഞിന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കൊളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിനു ശേഷം എറിയാട്ടിലെ വീട്ടുവളപ്പിൽ സംസ്‌കരിക്കും.