video
play-sharp-fill

വീട്ടുകാരുമായി സംസാരിച്ചിരിക്കെ കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് വീട്ടിൽ നിന്നും രണ്ടര കിലോമീറ്റർ അകലെയുള്ള തോട്ടിൽ നിന്നും; മരണത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ

വീട്ടുകാരുമായി സംസാരിച്ചിരിക്കെ കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് വീട്ടിൽ നിന്നും രണ്ടര കിലോമീറ്റർ അകലെയുള്ള തോട്ടിൽ നിന്നും; മരണത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ

Spread the love

സ്വന്തം ലേഖകൻ

കാസര്‍ഗോഡ് : വീട്ടുകാരുമായി ഫോണിൽ സംസാരിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. രാജപുരം പൂടുംകല്ല്, കരിച്ചേരി ഹൗസിലെ നാരായണന്റെ മകള്‍ ശ്രീലക്ഷ്മി നാരായണ (26)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ കൊട്ടോടി പുഴയുമായി ചേരുന്ന ചാലിങ്കൽ തോട്ടിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്

ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് വീട്ടിൽ നിന്നും യുവതിയെ കാണാതായത്. ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലായിരുന്നു. വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് നാട്ടുകാരും വീട്ടുകാരും പരിസരത്തെ വീടുകളിലും പിന്നീട് സമീപത്തെ പൈനിക്കര തോട്ടിലും തെരച്ചില്‍ നടത്തിയിരുന്നു. പിന്നീട് പിതാവ് രാജപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇന്ന് നാട്ടുകാരും പൊലീസും ചേർന്ന് തിരച്ചിൽ നടത്തിയപ്പോൾ 11മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജപുരം സർക്കിൾ ഇൻസ്പെക്ടർ രഞ്ചിത്ത് രവീന്ദ്രൻറെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനായി പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും. ഗുജറാത്തിലെ കോളേജില്‍ അഗ്രികൾച്ചറൽ ബിരുദനന്തര ബിരുദ വിദ്യാര്‍ഥിനിയായിരുന്നു ശ്രീലക്ഷ്മി. കഴിഞ്ഞ ലോക്ഡൗണിന് മുമ്പാണ് ഇയാൾ നാട്ടിലെത്തിയിരുന്നു.