
എസ്.ഐ ഡോക്ടറാണ്..! യൂണിഫോം വേണ്ട സ്റ്റെതസ്കോപ്പ് ഇങ്ങെടുക്കൂ; ക്ഷമിക്കൂ സഹോദര എസ്.ഐ ചിക്കൻ വാങ്ങിയ ശേഷം, അരി വാങ്ങിത്തരാം; കൊവിഡിനെ പേടിപ്പിക്കാൻ കളത്തിലിറങ്ങുന്ന പൊലീസിന് ട്രോളിലൂടെ സ്വീകരണം; ഡോക്ടറും നഴ്സുമാകും ഇനി കേരള പൊലീസ്
തേർഡ് ഐ ബ്യൂറോ
കൊച്ചി: കൊവിഡ് നിയന്ത്രണങ്ങൾക്കായി ഇനി പൊലീസ് ഇറങ്ങും..! കൊവിഡ് നിയന്ത്രണങ്ങൾക്കായി പൊലീസിനെ ഇറക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ പൊലീസും സർക്കാരിന്റെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കടന്നാക്രമിക്കുമ്പോൾ, ഈ തീരുമാനത്തെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച ഒരു വിഭാഗമുണ്ട്.. ട്രോളന്മാർ. പൊലീസിന്റെ ഗതികേടിനെ ഭംഗിയായി തമാശ രൂപത്തിൽ അവതരിപ്പിക്കുന്നുണ്ട് ഈ ട്രോളൻ സഹോദരൻമാർ.
എന്തിനും ഏതിനും കേരളത്തിനു പൊലീസിനെ വേണം. പക്ഷേ, പൊലീസിന്റെ ഒരു കുറ്റം കിട്ടാനായി കാത്തിരിക്കുകയാണ് ഇവരെല്ലാം. ഇതിനിടയിലാണ് കൊവിഡ് നിയന്ത്രണങ്ങൾ കൂടി പൊലീസിനെ ഏൽപ്പിച്ചത്. നഗരസഭ ചെയ്യേണ്ട മാലിന്യ സംസ്‌കരണം, മോട്ടോർ വാഹന വകുപ്പ് ചെയ്യേണ്ട വാഹന പരിശോധന, എക്‌സൈസ് വകുപ്പ് ചെയ്യേണ്ട വ്യാജ വാറ്റ് – കഞ്ചാവ് പിടുത്തം, പൊതുമരാമത്ത് വകുപ്പ് ചെയ്യേണ്ട കയ്യേറ്റം ഒഴിപ്പിക്കൽ എന്നിവയെല്ലാം ഇപ്പോൾ പൊലീസ് ചെയ്യുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കൂടാതെയാണ് പൊലീസ് തങ്ങളുടെ സ്വന്തം ജോലികളായ കേസ് അന്വേഷണവും ക്രമസമാധാന പാലനവും കൂടി നിർവഹിക്കേണ്ടത്. 2018ലും 2019 ലും പ്രളയകാലത്ത് പൊലീസ് നടത്തിയ സേവനങ്ങൾ കേരളം ഒരിക്കലും മറക്കില്ല. എന്നാൽ, കൊവിഡ് കാലത്ത് ആദ്യ ഘട്ടത്തിൽ പൊലീസ് റോഡിലിറങ്ങി നടപ്പാക്കിയ കർശന നിയന്ത്രണങ്ങളാണ് കേരളത്തിലെ കൊവിഡ് ഒരു പരിധി വരെ നിയന്ത്രിച്ചു നിർത്തിയത്. എന്നാൽ, പിന്നീട് പൊലീസ് തെരുവിൽ നിന്നും പിന്മാറിയതോടെ കൊറോണയും കുതിച്ചു കയറി.
ഇതിനിടെയാണ് ഇപ്പോൾ കൊറോണ നിയന്ത്രണ പ്രവർത്തനങ്ങൾ പൂർണമായും പൊലീസിന്റെ തലയിലാക്കിയിരിക്കുന്നത്. ആൾ ക്ഷാമവും ജോലിഭാരവും മൂലം ബുദ്ധിമുട്ടുന്ന പൊലീസിനെ ദുരിതത്തിലാക്കുന്നതാണ് ഇപ്പോഴത്തെ തീരുമാനം.
തീരുമാനത്തിനെതിരെ ഇറങ്ങിയ ട്രോളുകളിൽ ചിലത്