video
play-sharp-fill

അയർക്കുന്നം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ കോവിഡ് ആശുപത്രിയാക്കാൻ ഒരുക്കങ്ങൾ പൂർത്തിയാകുന്നു

അയർക്കുന്നം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ കോവിഡ് ആശുപത്രിയാക്കാൻ ഒരുക്കങ്ങൾ പൂർത്തിയാകുന്നു

Spread the love

സ്വന്തം ലേഖകൻ

അയർക്കുന്നം: പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള അയർക്കുന്നം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ കൊവിഡ് ആശുപത്രിയാകാൻ ഒരുങ്ങുന്നു.

ഉമ്മൻചാണ്ടി എം.എൽ.എ യുടെ ഫണ്ടിൽ നിന്നും അനുവദിച്ച മൂന്നുകോടി നാൽപ്പത്തിയേഴ് ലക്ഷം രൂപക്ക് പണി പൂർത്തീകരിച്ച ഐ.പി രോഗികൾക്കായുള്ള കെട്ടിടം കോവിഡ് ആശുപത്രിയിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലേയ്ക്കാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണികൾ പൂർത്തിയാക്കിയെങ്കിലും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്‌പൊതുമരാമത്ത് വകുപിൽ നിന്ന് ലഭിക്കാത്തതും ,കോവിഡ് ക്ലസ്റ്ററായതിനാലും ആഗസ്റ്റ് രണ്ടിന് നടക്കേണ്ടിയിരുന്ന ഉദ്ഘാടന സമ്മേളനം മാറ്റി വച്ചിരുന്നു.

എന്നിരുന്നാലും ബ്ലോക്ക്പഞ്ചായത്തിന്റെ സ്ഥാപനം എന്ന നിലക്ക് സർക്കാറിന്റെ ഭാഗത്ത് നിന്നുള്ള നടപടികൾ പൂർത്തിയാകുന്ന മുറക്ക് ഉടൻ തന്നെ ആശുപത്രി രോഗികൾക്കായി തുറന്ന് നൽകും.

കിടക്കകൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായി ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും അനുവദിച്ചുവെന്നും പ്രസിഡന്റ് റ്റി.റ്റി ശശീന്ദ്രനാഥ് അറിയിച്ചു.