video
play-sharp-fill

രാജ്യം കാര്‍ഗില്‍ വിജയസ്മരണയില്‍; കാര്‍ഗിലിൽ ഇന്ത്യ വിജയക്കൊടി നാട്ടിയിട്ട് ഇന്നേക്ക് 21 വര്‍ഷം

രാജ്യം കാര്‍ഗില്‍ വിജയസ്മരണയില്‍; കാര്‍ഗിലിൽ ഇന്ത്യ വിജയക്കൊടി നാട്ടിയിട്ട് ഇന്നേക്ക് 21 വര്‍ഷം

Spread the love

സ്വന്തം ലേഖകൻ‍

ഡൽഹി: രാജ്യം ഇന്ന് കാര്‍ഗില്‍ വിജയ് ദിവസ് ആചരിക്കുന്നു. പാകിസ്താനുമായുള്ള കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യം വിജയം വരിച്ചിട്ട് ഇന്നേക്ക് 21 വര്‍ഷം തികയുന്നു. ഇന്ത്യയുടെ സൈനിക ശക്തിക്കു മുമ്പിൽ പാകിസ്താൻ മുട്ടുമടക്കുകയും, ഭാരത ജനതയുടെ ആത്മാഭിമാനവും ധീരതയും ലോകത്തെ വിളിച്ചറിയിച്ച സന്ദര്‍ഭമായിരുന്നു കാര്‍ഗില്‍ യുദ്ധവും അതിന്‍റെ പരിസമാപ്തിയും. യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് രാജ്യം ഇന്ന് ആദരാഞ്ജലികള്‍ അര്‍പ്പിക്കും.

1999 മേയില്‍ പാകിസ്താനില്‍ നിന്ന് ഭീകരര്‍ ഇന്ത്യന്‍ അതിര്‍‌ത്തി കടന്ന് ആക്രമണം നടത്തിയതോടെയാണ് തിരിച്ചടിക്കാന്‍ ഇന്ത്യ തയ്യാറെടുത്തത്. മുസ്കോയിലെ സുലു താഴ്വരയിലേക്ക് അതിക്രമിച്ച് കയറിയ ഭീകരരെ തുരത്താന്‍ രണ്ട് ലക്ഷത്തോളം സൈനികരെ അണിനിരത്തിയാണ് യുദ്ധത്തിന് തയ്യാറായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭീകരര്‍ക്ക് പാകിസ്താന്‍ സൈന്യത്തിന്‍റെ പിന്തുണയുണ്ടായിരുന്നുവെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിതോടെ പാകിസ്താന്‍ പരാജയ ഭീതിയിലായി. അമേരിക്കയോട് സഹായം അഭ്യര്‍ഥിച്ചു. എന്നാല്‍ അന്നത്തെ പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണ്‍ സഹായം നിരസിച്ചു. ഇതോടെ പാകിസ്താന്‍ പരാജയം മണത്തു.

ഇരു രാജ്യങ്ങളും ആണവ ശക്തിയായതിന് ശേഷമുളള യുദ്ധത്തെ ലോക രാജ്യങ്ങള്‍ ആശങ്കയോടെയാണ് കണ്ടത്. എന്നാല്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെ പാകിസ്താന്‍ പരാജയം സമ്മതിച്ചതോടെ 1999 ജൂലൈ 26ന് കാര്‍ഗില്‍ യുദ്ധത്തില്‍ വിജയിച്ചതായി രാജ്യം പ്രഖ്യാപിച്ചു. യുദ്ധത്തില്‍ 527 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്.