
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം ജില്ലാ കളക്ടറുടെ സ്റ്റാഫ് അംഗത്തിനു കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലാ കളക്ടറും എ.ഡി.എമ്മും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ക്വാറന്റനിയിനിലായി. കളക്ടറേറ്റിലെ ഒരു വിഭാഗം ജീവനക്കാർ അടക്കമുള്ളവരും ക്വാറന്റനിയിൽ പോകേണ്ടി വരും.
ഇന്നു ഉച്ചയോടെ പുറത്തു വന്ന പരിശോധനാ ഫലത്തിലാണ് കോട്ടയം ജില്ലാ കളക്ടർ എം.അഞ്ജനയുടെ പഴ്സണൽ സ്റ്റാഫ് അംഗമായ ദഫേദാർക്കു കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട ജില്ലാ കളക്ടറും, എ.ഡി.എമ്മും കളക്ടറുടെ ഗൺമാനും സെക്രട്ടറിയും അടക്കമുള്ളവർ ക്വാറന്റയിലേയ്ക്കു മാറിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച വില്ലേജ് ഓഫിസർ കളക്ടറുടെ ഓഫിസിൽ എത്തിയതായി സൂചനയുണ്ട്. ഇതേ തുടർന്നാണ് ദഫേദാർ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. തുടർന്നു ദഫേദാറോടു ക്വാറന്റനിയിൽ പോകാൻ നിർദേശിച്ചിരുന്നു. ഇന്ന് ഇദ്ദേഹത്തിന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്നാണ് കളക്ടർ അടക്കമുള്ളവരെ ക്വാറന്റനിയിലേയ്ക്കു മാറ്റിയത്.
കളക്ടറും എ.ഡി.എമ്മും ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട ജീവനക്കാരും അടക്കം ക്വാറന്റനിയിലേയ്ക്കു മാറേണ്ടി വരും. കളക്ടർ അടക്കം ക്വാറന്റനിയിൽ പോയതോടെ ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഇത് എങ്ങിനെ ബാധിക്കുമെന്നാണ് കണ്ടറിയേണ്ടത്.







