Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: നഗരമധ്യത്തിലെ ജോയി മാളിനു പിന്നാലെ ക്യു.ആർ.എസിലും കൊവിഡ്. ക്യു.ആർ.സിലെ ജീവനക്കാരനു ഇന്ന് രാവിലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തിരുനക്കര മൈതാനത്തിന് എതിർവശത്തു പ്രവർത്തിക്കുന്ന ക്യു.ആർ.എസ് അടച്ചു പൂട്ടും.

ഇന്നു രാവിലെയാണ് ക്യു.ആർ.എസിലെ ജീവനക്കാരനു കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഒരു കൊവിഡ് രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഇയാൾ ഉൾപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഇയാളുടെ സാമ്പിൾ പരിശോധനയ്ക്കായി എടുത്തത്. ഇതോടെയാണ് ഇയാൾക്കു കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്നു ഇയാളുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട ജീവനക്കാരോടു ക്വാറന്റനിയിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവോയുടെ പ്രൊമോഷനു വേണ്ടി കമ്പനി നേരിട്ട് ക്യു.ആർ.എസിൽ നിയമിച്ചിരുന്ന ജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാൾക്കു കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കഴിഞ്ഞ പതിനാലു ദിവസം ഇയാൾ ഉള്ള സമയങ്ങളിൽ ക്യു.ആർ.എസിൽ എത്തിയ ഉപഭോക്താക്കൾ അടക്കമുള്ളവർ ക്വാറന്റയിനിൽ പോകേണ്ടി വരും.

നിലവിലെ സാഹചര്യത്തിൽ ക്യു.ആർ.എസിന്റെ തിരുനക്കരയിലെ ഷോറൂം അടച്ചു പൂട്ടും. അണുവിമുക്തമാക്കിയ ശേഷം മാത്രമേ ഷോറൂം ഇനി തുറക്കൂ. നഗരമധ്യത്തിൽ തിരുനക്കര മൈതാനത്ത് തന്നെയുള്ള ഷോറൂമിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത് സ്ഥിതി ഗതികൾ അതീവ ഗുരുതരമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോട്ടയം നഗരത്തിൽ കൂടുതൽ ജാഗ്രത തന്നെ വേണ്ടി വരും.