video
play-sharp-fill

നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ കാഞ്ഞിരപ്പള്ളി സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി

നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ കാഞ്ഞിരപ്പള്ളി സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ കാഞ്ഞിരപ്പളളി ആലംപരപ്പു കോളനിയിലെ അനന്തുവിനെ കാപ്പാ ചുമത്തി നാടുകടത്തി.

കാഞ്ഞിരപ്പളളി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചു വരുന്ന ഇയാൾ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. കോട്ടയം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലേയും എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിലേയും, എരുമേലി എക്‌സൈസ് റേയ്ഞ്ച് ഓഫീസിലേയും കേസുകളിൽ ഇയാൾ പ്രതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂവപ്പളളി വില്ലേജ്, കൂവപ്പളളി കരയിൽ ആലംപരപ്പു കോളനിയിൽ പുത്തൻവിള വീട്ടിൽ മോഹനൻ മകൻ അനന്തു (22)വിനെയാണ് കാപ്പ ചുമത്തി നാട് കടത്തിയത്.

ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബഹു. കൊച്ചി റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവ് പ്രകാരമാണ് ഒരു വർഷത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടു കടത്തിയത്.

ഈ കാലയളവിൽ മുൻകൂർ അനുമതിയില്ലാതെ കോട്ടയം ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും ഇയാളെ വിലക്കി. ഉത്തരവ് ലംഘിച്ച് കോട്ടയം ജില്ലയിൽ പ്രവേശിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ താഴെ പറയുന്ന നമ്പരുകളിൽ അറിയിക്കാവുന്നതാണ്.

കാഞ്ഞിരപ്പളളി പോലീസ് സ്റ്റേഷൻ-04828 202800, കാഞ്ഞിരപ്പളളി ഡി.വൈ.എസ്.പി ഓഫീസ്-04828 222 222