
പാലത്തായിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാകാന്‍ പാടില്ലായിരുന്നു; വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് സര്‍ക്കാര്‍ പരിശോധിക്കം: കോടിയേരി ബാലകൃഷ്ണന്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പാലത്തായിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ പത്മരാജന് ജാമ്യം ലഭിക്കാനിടയായ സാഹചര്യം സര്‍ക്കാര്‍ ഗൗരവ പൂര്‍വം പരിശോധിക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. കേസ് അന്വേഷിക്കുന്ന ഘട്ടത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന കാര്യം സര്‍ക്കാര്‍ തലത്തില്‍ പ്രത്യേകം പരിശോധിക്കണം. കേസ് ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. നന്നായി അന്വേഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ കാണുന്നതെന്നും അദ്ദേഹം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതുപോലെ ഒരു പ്രധാനപ്പെട്ട കേസ് കൈകാര്യം ചെയ്യുമ്പോള്‍ അതിനനുസരിച്ച് അതാത് ഘട്ടങ്ങളില്‍ വേണ്ടവിധം കൈാകാര്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടുണ്ടോ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. ഇത്തരം ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാകാന്‍ പാടില്ലായിരുന്നു. ഇതില്‍ പ്രോസിക്യൂഷന്റെയോ അന്വേഷിച്ചവരുടെയോ ഭാഗത്തും വീഴ്ചയുണ്ടായോ എന്ന് സര്‍ക്കാര്‍ ഗൗരവപൂര്‍വം അന്വേഷിക്കണമെന്നും കോടിയേരി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതിയാണ് പ്രതിക്ക് ജാമ്യം നല്‍കിയതെങ്കിലും ഇത്തരമൊരു ജാമ്യം ലഭിക്കുന്ന സ്ഥിതി ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകനും ബി.ജെ.പി നേതാവുമായ പത്മരാജന് കഴിഞ്ഞ ദിവസമാണ് കോടതി ജാമ്യം അനുവദിച്ചത്. ഇയാള്‍ അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയായപ്പോഴാണ് ഭാഗിക കുറ്റപത്രം ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചത്.
പോക്‌സോ വകുപ്പുകള്‍ നിലവില്‍ ചുമത്തിയിരുന്നില്ല. ഇത് വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. ഇതിന് മുമ്പ് ജൂലൈ എട്ടിന് ഇയാളുടെ ജാമ്യഹര്‍ജി ഹൈക്കോടതി തളളിയിരുന്നു. നേരത്തെ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും അതും തളളിയിരുന്നു.
കേസില്‍ പെണ്‍കുട്ടിയുടെ മാതാവിനെയും കക്ഷി ചേര്‍ത്താണ് ഹൈക്കോടതി പത്മരാജന്റെ ജാമ്യഹർജി തളളിയത്. പ്രതിയായ കുനിയില്‍ പത്മരാജന്‍ നിലവില്‍ തലശേരി സബ്ജയിലില്‍ റിമാന്‍ഡിലായിരുന്നു. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.