video
play-sharp-fill
സ്വപ്‌നയും സരിത്തും നിരന്തരം വിളിച്ചതെന്തിന്; മറുപടികളില്ലാതെ ശിവശങ്കരൻ കുടുങ്ങുന്നു; ശിവശങ്കരന്റെ അറസ്റ്റ് ഉണ്ടായേക്കുമെന്നു സൂചന; ശിവശങ്കരനെ രക്ഷിക്കാൻ ഇനി പിണറായിക്കും ആകില്ല

സ്വപ്‌നയും സരിത്തും നിരന്തരം വിളിച്ചതെന്തിന്; മറുപടികളില്ലാതെ ശിവശങ്കരൻ കുടുങ്ങുന്നു; ശിവശങ്കരന്റെ അറസ്റ്റ് ഉണ്ടായേക്കുമെന്നു സൂചന; ശിവശങ്കരനെ രക്ഷിക്കാൻ ഇനി പിണറായിക്കും ആകില്ല

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സ്വപ്‌നയും സരിത്തും നിരന്തരം ഫോണിൽ വിളിച്ചത് എന്തിനെന്നുള്ള ചോദ്യങ്ങൾക്കു കൃത്യമായ മറുപടിയില്ലാതെ കുഴങ്ങി ശിവശങ്കരൻ. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും, ഐടി സെക്രട്ടറിയുമായ ശിവശങ്കരനെ കുടുക്കാൻ പര്യാപ്തമായ തെളിവുകൾ കൃത്യമായി ലഭിച്ചിട്ടുണ്ട് എന്ന സൂചനയാണ് ലഭിക്കുന്നത്. സ്വർണ്ണക്കടത്തിന് സ്വപ്‌നയ്ക്കും സംഘത്തിനും ലഭിച്ച സഹായം എന്താണ്, ഇതിനു പിന്നിൽ ആരൊക്കെ എന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇപ്പോൾ ശിവശങ്കരനെയും ചോദ്യം ചെയ്തിരിക്കുന്നത്.

ശിവശങ്കറിനെ ചോദ്യം ചെയ്യാനാണ് വിളിപ്പിച്ചതെങ്കിലും അറസ്റ്റ് ചെയ്യില്ലെന്നുള്ള ഒരു സൂചനയുമില്ല. ചോദ്യം ചെയ്യൽ തുടർന്ന് കൊണ്ടിരിക്കുമ്പോൾ സംസ്ഥാനത്തിന്റെ ഭരണതലത്തിലും പ്രതിസന്ധി രൂക്ഷമാവുകയായിരുന്നു. ഔദ്യോഗിക ചുമതലയ്ക്കപ്പുറം സ്വപ്നയും സരിത്തുമായുള്ള അടുപ്പം, ഔദ്യോഗികമായി പരിചയപ്പെടാൻ സാധ്യതയില്ലാത്ത സന്ദീപുമായും ബന്ധം, ശിവശങ്കറിന്റെ ഫ്ളാറ്റിൽ ഒത്തു ചേർന്നെന്ന സരിത്തിന്റെ മൊഴി, ശിവശങ്കറിന്റെ ഫ്ളാറ്റുള്ള സമുച്ചയത്തിൽ ജൂൺ അവസാനം സ്വപ്നയുടെ ഭർത്താവ് ജയശങ്കർ ഫ്ളാറ്റ് വാടകക്കെടുത്തെന്ന സംശയം, നാലുപേരുടെയും ഫോൺ രേഖകൾ സരിത്തും സ്വപ്നയുമായി ശിവശങ്കറിന്റെ ബന്ധം കോൾ ലിസ്റ്റിൽ നിന്നും തെളിഞ്ഞു കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണം കടത്ത് കേസിൽ അറസ്റ്റിലായാൽ പിണറായി സർക്കാരിൽ വലിയ പ്രതിസന്ധി തന്നെ സംജാതമാകും. അറസ്റ്റിലാവുമോ ഇല്ലയോ എന്ന ഒരു സൂചനയും പുറത്ത് വരുന്നുമില്ല. അതുകൊണ്ട് തന്നെ സമയം വൈകുന്തോറും ഭരണവൃത്തങ്ങളിൽ ആകാംക്ഷയും കൂടുകയാണ്. കസ്റ്റംസ് എൻഐഎ സംഘങ്ങളാണ് ശിവശങ്കറിനെ സെക്രട്ടറിയേറ്റിനു സമീപത്തെ കസ്റ്റംസ് ഓഫീസിൽ വെച്ച് ചോദ്യം ചെയ്യുന്നത്.

ചൊവ്വാഴ്ച വൈകീട്ടാണ് ശിവശങ്കറിന്റെ പൂജപ്പുരയിലെ വീട്ടിൽ ഒരു സ്വകാര്യ കാറിൽ എത്തി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നോട്ടീസ് എൻഐഎ-കസ്റ്റസ് ഉദ്യോഗസ്ഥർ നൽകുന്നത്. കസ്റ്റംസ് അസി. കമീഷണർ കെ രാമമൂർത്തിയുടെ നേത്യത്വത്തിലുള്ള മൂന്നംഗ സംഘം ഫ്ളാറ്റിൽ എത്തിയാണ് നോട്ടീസ് കൈമാറിയത്. ഉടൻ അന്വേഷണ സംഘം മടങ്ങിയപ്പോൾ വീട്ടിലെ പിൻവാതിലെ വഴിയിൽ കൂടി വേറൊരു കാറിൽ ശിവശങ്കർ കസ്റ്റംസ് ഓഫീസിൽ ഹാജരാകുകയായിരുന്നു.

സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ എത്തിയത് മുതൽ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട ഒരു വിവരവും പുറത്ത് വിടുന്നില്ല. മാധ്യമങ്ങൾ വാർത്തകൾ പുറത്ത് വിടുന്നുണ്ടെങ്കിലും മിക്കതും ഒരു സ്ഥിരീകരണവും ലഭിക്കാത്ത വാർത്തകളാണ്. സ്വർണ്ണക്കടത്ത് പ്രശ്നത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരും വിളിച്ചിട്ടില്ലെന്നു കസ്റ്റംസ് ജോയിന്റ് കമ്മീഷ്ണർ അനീഷ് ബി രാജ് പറഞ്ഞതോടെയാണ് ഇതുമായി ഒരു പരസ്യ പ്രതികരണവും നടത്തരുതെന്ന് കേന്ദ്രത്തിൽ കസ്റ്റംസിന് കർശന നിർദ്ദേശം ലഭിച്ചത്.

അനീഷ് രാജിനുള്ള സിപിഎം ബന്ധം വ്യക്തമായതോടെയാണ് ഈ കാര്യത്തിൽ വിവരങ്ങൾ പുറത്ത് പോകരുതെന്ന് കർശന നിർദ്ദേശം കേന്ദ്രത്തിൽ നിന്നും ലഭിച്ചത്. അനീഷ് ബി രാജിനെ അന്വേഷണ സംഘത്തിൽ നിന്നും മാറ്റുകയും ചെയ്തിരുന്നു.

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിലായ സരിത്തിന്റെയും സ്വപ്നയുടെയും കോൾ ലിസ്റ്റ് പുറത്ത് വന്നിട്ടുണ്ട്. ശിവശങ്കറും മന്ത്രി കെ.ടി.ജലീലും അടക്കം സർക്കാരിലെ പല പ്രമുഖരേയും ഇരുവരും ഫോണിൽ ബന്ധപ്പെട്ടതായി വ്യക്തമായിട്ടുണ്ട്. സരിത്ത് പലവട്ടം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ എം.ശിവശങ്കറുമായി സംസാരിച്ചിട്ടുണ്ട്. സർക്കാർ പദവികളൊന്നും വഹിക്കാത്ത സർക്കാർ സ്ഥാപനങ്ങളോ ഏജൻസികളുമായോ നേരിട്ട് ബന്ധമില്ലാത്ത സരിത്ത് എന്തിന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ വിളിച്ചു എന്നത് ദുരൂഹത ഇരട്ടിപ്പിക്കുകയാണ്.

സ്വപ്നയുടെ ഫോൺലിസ്റ്റിൽ ഏപ്രിൽ 20 മുതൽ ജൂൺ 1 വരെയുള്ള ഫോൺസംഭാഷണത്തിന്റെ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷേയെയും പ്രതികൾ നിരവധി തവണയാണ് വിളിച്ചത്. പിആർ സരിത്തും പലവട്ടം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ എം.ശിവശങ്കറുമായി സംസാരിച്ചിട്ടുണ്ട്.

കേസിലെ മുഖ്യപ്രതിയായ സരിത്ത് ഏപ്രിൽ 20 മുതൽ ജൂൺ 1 വരെ ഒമ്പത് തവണ എം ശിവശങ്കറിനെ വിളിച്ചതായി രേഖകളിൽ നിന്നും വ്യക്തംമാണ് അഞ്ച് തവണ ശിവശങ്കർ തിരിച്ചും വിളിച്ചിട്ടുണ്ട്. ഇതിൽ ഒരു ഫോൺകോളിന്റെ സമയം 755 സെക്കന്റ് വരെയാണ്. സരിത്ത് അറസ്റ്റിലാവുന്നതിന്റെ തൊട്ടുമുൻപും ഇരുവരും തമ്മിൽ സംസാരിച്ചുവെന്ന രേഖകൾ ഇതിലുണ്ട്.

തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുമായും സരിത്തും സ്വപ്ന സുരേഷും തമ്മിൽ നിരന്തരം സംസാരിച്ചതായും കോൾ ലിസ്റ്റിൽ വ്യക്തമാണ്. ഏപ്രിൽ 20 മുതൽ ജൂൺ ഒന്ന് വരെ സ്വപ്ന സുരേഷും, പിആർ സരിത്തും ഫോണിൽ സംസാരിച്ചതിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. അറസ്റ്റിലാവുന്നതിന് മുൻപായി പത്ത് തവണ സ്വപ്നയും സരിത്തും അടങ്ങിയ സംഘം സ്വർണം കടത്തിയതായി നേരത്തെ കസ്റ്റംസ് കണ്ടെത്തിയിരുന്നു.

സ്വർണക്കടത്ത് നടന്നതായി സംശയിക്കുന്ന തീയതികളിലും സരിത്ത് നിരന്തരം ശിവശങ്കറിനെ ബന്ധപ്പെട്ടതായി രേഖകളിൽ വ്യക്തമാണ്. അറ്റാഷെയുടെ നടപടികളും ഇപ്പോൾ സംശയത്തിന്റെ നിഴലിലാണ്.

സ്വപ്നയുടെ ഫോണിന്റെ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ ഞായറാഴ്ച വരെ സ്വപ്ന തിരുവനന്തപുരം നഗരത്തിൽ തന്നെയുണ്ടായിരുന്നുവെന്നാണ് കോൾ ലിസ്റ്റിൽ വ്യക്തമാകുന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് സരിത്തിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുക്കുന്നത്. തിങ്കളാഴ്ച രാവിലെയോടെ സരിത്തിനെ കൊച്ചിക്ക് കൊണ്ടു പോയി.

ഈ സമയത്ത് സെക്രട്ടറിയേറ്റ് പരിസരത്താണ് സ്വപ്നയുടെ ലൊക്കേഷൻ കാണുന്നത്. സെക്രട്ടേറിയറ്റിന് സമീപത്തെ ശിവശങ്കറിന്റെ ഫ്‌ളാറ്റിൽ നിന്നാണ് സ്വപ്ന ഒളിവിൽ പോയതെന്ന ആരോപണത്തെ ടവർ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ ശക്തിപ്പെടുത്തുന്നു. തിരുവനന്തപുരം സ്വർണക്കടത്ത് പിടികൂടുന്നതിന് മുൻപ് ജൂൺ 24നും 26നും സ്വർണം വന്നുവെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഈ തീയതികളിൽ സരിത്തും സ്വപ്നയും യുഎഇ കോൺസുലേറ്റിലെ അറ്റാഷയെ നിരന്തരം വിളിച്ചതിന്റെ രേഖകളും ഇതിൽ ഉൾപ്പെടുന്നുണ്ട്