video
play-sharp-fill
കാത്തിരിപ്പിന് വിരാമം : വിവോ എക്‌സ് 50, എക്‌സ് 50 പ്രോ ജൂലൈ 16 ന് വിപണിയിലെത്തിയേക്കും

കാത്തിരിപ്പിന് വിരാമം : വിവോ എക്‌സ് 50, എക്‌സ് 50 പ്രോ ജൂലൈ 16 ന് വിപണിയിലെത്തിയേക്കും

സ്വന്തം ലേഖകൻ

കൊച്ചി : മൊബൈൽ ഫോൺ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് വിവോ എക്‌സ് 50, എക്‌സ് 50 പ്രോ സ്മാർട്ട്‌ഫോണുകൾ ജൂലൈ 16 ന് പുറത്തിറങ്ങിയേക്കും. ഇന്ത്യ, മലേഷ്യ, സിംഗപ്പൂർ, കംബോഡിയ, വിയറ്റ്‌നാം, തായ്‌ലൻഡ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലായിരിക്കും സ്മാർട്ടഫോണുകൾ പുറത്തിറങ്ങുക..

വിവോ എക്‌സ്50 സീരീസ് സ്മാർട്ട്‌ഫോമുകളിൽ വിവോ എക്‌സ്50, വിവോ എക്‌സ്50 പ്രോ, വിവോ എക്‌സ്50 പ്രോ + എന്നീ ഡിവൈസുകളാണ് ഉൾപ്പെടുന്നത്. വിവോ എക്‌സ് 50, എക്‌സ് 50 പ്രോ സ്മാർട്ട്‌ഫോണുകൾ ഹാർഡ്വെയറിന്റെ കാര്യത്തിൽ ഏറെക്കുറെ സമാനമായ സവിശേഷതകളോടെയാണ് പുറത്തിറങ്ങുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരു ഫോണുകളും 90 ഹെർട്‌സ് റിഫ്രഷ് റേറ്റുള്ള 6.56 ഇഞ്ച് അമോലെഡ് ഫുൾ എച്ച്ഡി+ ഡിസ്‌പ്ലേയുമായിട്ടാണ് പുറത്ത് എത്തുക. രണ്ട് ഹാൻഡ്‌സെറ്റുകൾക്കും സ്‌നാപ്ഡ്രാഗൺ 765 ജി ചിപ്‌സെറ്റാണ് ഉള്ളത്.

ഇതിന് പുറമെ 8 ജിബി എൽ.പി.ഡി.ഡി.ആർ 4 എക്‌സ് റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഇവയ്ക്ക് ഉണ്ട്. കസ്റ്റം ഫൺടച്ച് ഒ.എസ് സ്‌കിൻ ഉള്ള ആൻഡ്രോയിഡ് 10 ഒ.എസാണ് നൽകിയിരിക്കുന്നത്.