video
play-sharp-fill
കൊവിഡ് സമൂഹ വ്യാപന ഭീഷണി: തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ പരീക്ഷകൾ മാറ്റി; കെഎസ്ആർടിസി കണിയാപുരത്ത് സർവ്വീസുകൾ അവസാനിപ്പിക്കും; ഡിപ്പോകൾ അടച്ചു

കൊവിഡ് സമൂഹ വ്യാപന ഭീഷണി: തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ പരീക്ഷകൾ മാറ്റി; കെഎസ്ആർടിസി കണിയാപുരത്ത് സർവ്വീസുകൾ അവസാനിപ്പിക്കും; ഡിപ്പോകൾ അടച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ കൊവിഡ് വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ ജില്ലാ കോര്‍പ്പറേഷന്‍ പരിധിയിലെ കേരള സര്‍വകലാശാല പരീക്ഷാ സെന്ററുകളില്‍ നാളെമുതല്‍ നടത്താനിരുന്ന സി.ബി.സി.എസ്, സി.എസ്. എസ്, എല്‍.എല്‍.ബി, വിദൂരവിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള എല്ലാ പരീക്ഷകളും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ മാറ്റി വച്ചു. ഈ വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് മൂലം പരീക്ഷ എഴുതാന്‍ പറ്റാത്തവര്‍ക്കൊപ്പം പ്രത്യേകം പരീക്ഷ നടത്തും. എന്നാൽ മറ്റു സെന്ററുകളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല.

കോർപ്പറേഷൻ പരിധിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്ഥലത്തെ കെഎസ് ആർടിസി ഡിപ്പോകൾ അടച്ചു. നഹരസഭാ പരിധിയിലെ തിരുവനന്തപുരം സെൻട്രൽ, തിരുവനന്തപുരം സിറ്റി, വികാസ് ഭവൻ, പേരൂർക്കട, പാപ്പനംകോട് , വിഴിഞ്ഞം ഡിപ്പോകളാണ് അടച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറ്റിങ്ങൽ ഭാ​ഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് ദേശീയ പാതയിലൂടെ വരുന്ന ബസുകൾ കണിയാപുരത്ത് സർവ്വീസുകൾ അവസാനിപ്പിക്കും. കൊട്ടാരക്കര, കിളിമാനൂർ ഭാ​ഗത്ത് നിന്നും എംസി റോഡിലൂടെ വരുന്ന ബസുകൾ വട്ടപ്പാറയിലും സർവ്വീസ് അവസാനിപ്പിക്കും. നെടുങ്ങാട് ഭാ​ഗത്ത് നിന്നും വരുന്ന ബസുകൾ അഴിക്കോട് വരെ മാതമെ സർവ്വീസുകൾ നടത്തു.

നെയ്ാറ്റിൻ കര ഭാ​ഗത്ത് നിന്നും വരുന്ന കെഎസ്ആർടിസി ബസുകൾ പ്രാവച്ചമ്പലത്തും, പൂവാർ ഭാ​ഗത്തും നിന്നും എത്തുന്ന ബസുകൾ പൂവ്വാർ ചപ്പാത്തിലും സർവ്വീസുകൾ അവസാനിപ്പിക്കാനാണ് തീരുമാനം.