video
play-sharp-fill

ഇന്ധന വില വര്‍ദ്ധന: യൂത്ത് കോണ്‍ഗ്രസിന്റെ പ്രതീകാത്മക ബന്ദ് ഇന്ന്

ഇന്ധന വില വര്‍ദ്ധന: യൂത്ത് കോണ്‍ഗ്രസിന്റെ പ്രതീകാത്മക ബന്ദ് ഇന്ന്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തുടർച്ചയായ ദിവസങ്ങളിലെ ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് യൂത്ത് കോണ്‍ഗ്രസ് ഇന്ന് പ്രതീകാത്മക ബന്ദ് ആചരിക്കും. രാവിലെ 11 മണി മുതല്‍ 11.15 വരെ വാഹനങ്ങള്‍ റോഡിന്റെ ഇരു വശങ്ങളില്‍ നിര്‍ത്തിയിട്ട് പ്രതിഷേധിക്കും.

സംസ്ഥാനത്ത് ആയിരം കേന്ദ്രങ്ങളില്‍ റോഡിന്റെ ഇരുവശങ്ങളിലുമായി 25 വാഹനങ്ങള്‍ വീതം നിര്‍ത്തിയിട്ടാണ് പ്രതിഷേധം. പൊതുജനങ്ങളും പ്രതിഷേധത്തില്‍ പങ്കാളികളാകണമെന്ന് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ ആഹ്വാനം ചെയ്തു. സംസ്ഥാനത്ത് 1000 കേന്ദ്രങ്ങളിലായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർച്ചയായ ഇന്ധനവില വര്‍ധനവിനെതിരെ സ്വകാര്യ ബസ് ഉടമകളും പ്രതിഷേധിച്ചു‍. കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍റെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതീകാത്മക ബസിന്റെ ശവമഞ്ചം വഹിച്ചു കൊണ്ടായിരുന്നു സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും പ്രതിഷേധിച്ചത്.