Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മൂന്നാർ : ഇടുക്കി ബൈസൺവാലിയിൽ റോഡ് നിർമ്മാണത്തിനിടെ റോഡ് റോളർ ദേഹത്ത് കയറി യുവാവ് മരിച്ചു. ദേവികുളം പൂക്കൊടിയിൽ മണിക്കുട്ടൻ (29) ആണ് മരിച്ചത്.

ബൈസൺവാലി ചൊക്രമുടിക്കു സമീപമാണ് സംഭവം. റോഡ് നിർമ്മാണത്തിനിടെ റോഡ് റോളർ നിയന്ത്രിക്കുന്നതിനിടെ കുഴഞ്ഞു വീണ ഇയാൾ അതേ വാഹനം കയറി മരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു സംഭവം. ബൈസൺവാലിയേയും – ഗ്യാപ്പ് റോഡിനേയും ബന്ധിപ്പിക്കുന്ന റോഡിൻ്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടയിൽ റോളറിൽ നിന്നും മണികുട്ടൻ കുഴഞ്ഞ് വീഴുകയായിരുന്നു.

ശേഷം റോളർ തനിയെ ഉരുളുകയും നിലത്ത് വീണ മണിക്കുട്ടൻ്റെ ശരീരത്ത് കയറുകയും ചെയ്തതായാണ് വിവരം. ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിൽ.