
അമിത വൈദ്യുത ബില്ലിനെതിരെ അയ്മനത്ത് കോൺഗ്രസ് പ്രതിഷേധം
സ്വന്തം ലേഖകൻ
അയ്മനം: അന്യായമായ വൈദ്യുതി ചാർജ് പിൻവലിക്കാൻ സർക്കാരും വൈദ്യുതി ബോർഡും തയ്യാറാകണമെന്ന് അയ്മനം മണ്ഡലം കോൺഗ്രസ് കമ്മറ്റി ആവശ്യപ്പെട്ടു.
ബി പി എൽ വിഭാഗത്തിന് മൂന്ന് മാസത്തെ വൈദ്യുതി ചാർജ് പൂർണമായും സൗജന്യമാക്കുക, എ പി എൽ വിഭാഗത്തിന് വൈദ്യുതി ചാർജ് 30 ശതമാനമായി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും കമ്മിറ്റി ഉയർത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനെതിരെ അയ്മനത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അയ്മനം കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. കെ പി സി സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉത്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ജയ്മോൻ കരീമഠം അധ്യക്ഷത വഹിച്ചു. ബീനാ ബിനു, എം. പി ദേവപ്രസാദ്, രമേശ് ചിറ്റക്കാട്ട്, ഒളശ ആന്റണി,സാറാമ്മ ജോൺ, ജേക്കബ് കുട്ടി, ജോസ് മാത്യു എന്നിവർ പ്രസംഗിച്ചു.
Third Eye News Live
0